
ബജറ്റ്: കേരളം പുലമ്പിയിട്ട് കാര്യമില്ലെന്ന് സുരേഷ് ഗോപി
കേന്ദ്ര ബജറ്റില്‍ കേരളത്തിന് പണം ലഭിച്ചില്ലെന്ന് പറഞ്ഞ് നിലവിളിക്കുകയല്ല വേണ്ടതെന്നും കേരളത്തിന് എന്ത് വേണമെന്ന് പുലമ്പിയിട്ട് കാര്യമില്ലെന്നും കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറഞ്ഞു.
ഇന്നലെ അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ കേരളത്തിന് ഒന്നും നല്‍കിയില്ലെന്ന വിമര്‍ശനം ഉയര്‍ന്നപ്പോള്‍ കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ കേരളത്തെ പരിഹസിച്ചതിന് പിന്നാലെയാണ് തൃശൂര്‍ എംപിയായ സുരേഷ് ഗോപിയും സംസ്ഥാനത്തെ പരിഹസിച്ചത്.
ബജറ്റ് പൂര്‍ണമായും തൃപ്തികരമാണെന്നും പോരായ്മകള്‍ ഉണ്ടെങ്കില്‍ അതിന്റെ വലിയ തിരുത്തല്‍ ബജറ്റില്‍ ഉണ്ടായെന്നും സുരേഷ് ഗോപി പറഞ്ഞു.
'പണം ലഭിച്ചില്ലെന്ന് ആരോപിച്ച് കേരളം നിലവിളിക്കുകയല്ല വേണ്ടത്. കേന്ദ്ര ബജറ്റില്‍ അനുവദിച്ച തുക കൃത്യമായി ചെലവഴിക്കണം. താഴെത്തട്ടിനെ മാത്രമല്ല ബജറ്റ് പരിഗണിക്കേണ്ടത്. എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. മധ്യവര്‍ഗത്തിന് ഒരു കാലത്തും പരിഗണന ലഭിക്കാറില്ല. നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് ജനങ്ങള്‍ക്ക് വേണ്ടിയുള്ളതായിരുന്നു. ജോണ്‍ ബ്രിട്ടാസ് രാജ്യസഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന്,' സുരേഷ് ഗോപി പറഞ്ഞു.