TMJ
searchnav-menu
post-thumbnail

TMJ Daily

ഭൂപതിവ് നിയമഭേദഗതി ചട്ടങ്ങള്‍ക്ക് മന്ത്രിസഭ അംഗീകാരം

27 Aug 2025   |   1 min Read
TMJ News Desk

ഭൂപതിവ് നിയമഭേദഗതി ചട്ടങ്ങള്‍ക്ക് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതായും ചട്ടങ്ങള്‍ സബ്ജക്ട് കമ്മിറ്റിയില്‍ കൂടി പോകേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ബുധനാഴ്ച (27 ഓഗസ്റ്റ് 2025) നടന്ന വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മലയോര മേഖലയിലെ പ്രശ്നങ്ങൾ മന്ത്രിസഭ വിശദമായി ചർച്ച ചെയ്തതായും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ എല്‍ഡിഎഫിൻ്റെ പ്രധാന വാഗ്ദാനമായിരുന്നു ഇത്. 

പതിച്ച് നല്‍കിയ ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ വ്യവസ്ഥകളോടെ അനുമതിക്കുമെന്നും, ഭൂമിയുടെ വകമാറ്റിയുള്ള വിനിയോഗം ക്രമീകരിക്കുവാനും ഭേദഗതി സഹായകമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമവിദഗ്ധര്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ മുതൽ വിവിധ വിഭാഗത്തില്‍പ്പെട്ട വിദഗ്ധരായി വിശദമായ ചര്‍ച്ച നടത്തിയതിന് ശേഷമാണ് ഭേദഗതി തയ്യാറാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റവന്യു മന്ത്രി കെ രാജനും മുഖ്യമന്ത്രിക്കൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


#Daily
Leave a comment