
ഫോര്‍മുല വണ്ണില്‍ അടുത്തവര്‍ഷം കാഡിലാക്കും
അടുത്ത വര്‍ഷം മുതല്‍ ഫോര്‍മുല വണ്‍ കാര്‍ റേസിങ് ട്രാക്കുകളെ വേഗത്തീപിടിപ്പിക്കാന്‍ കാഡിലാക്കും എത്തും. ഫോര്‍മുല വണ്ണിലെ 11ാമത്തെ ടീമാണ് ജനറല്‍ മോട്ടോഴ്‌സിന്റെ കാഡിലാക്ക്.
മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള സ്‌പോര്‍ട്ടിങ്, സാങ്കേതിക, വാണിജ്യ വിലയിരുത്തലുകള്‍ പൂര്‍ത്തിയായതായി ഫോര്‍മുല വണ്ണും എഫ്‌ഐഎയും സംയുക്ത പ്രസ്താവനയില്‍ സ്ഥിരീകരിച്ചു.
കഴിഞ്ഞ നവംബറില്‍ കാഡിലാക്കിന്റെ പ്രാതിനിധ്യം തത്വത്തില്‍ അംഗീകരിക്കപ്പെട്ടിരുന്നു.
ജനറല്‍ മോട്ടോഴ്‌സ് ഫോര്‍മുല വണ്ണില്‍ കാഡിലാക്ക് ടീമിനെ കൊണ്ടുവരുന്നത് ഈ സ്‌പോര്‍ട്‌സിന്റെ പരിണാമത്തിന് പ്രധാനവും പോസിറ്റീവുമായ പ്രദര്‍ശനമാണെന്നും ഫോര്‍മുല വണ്‍ ചീഫ് എക്‌സിക്യൂട്ടീവ് സ്റ്റെഫാനോ ഡൊമെനികലി പറഞ്ഞു.
ടീമുകളുടെ എണ്ണം 11 ആയി വര്‍ദ്ധിപ്പിക്കുന്നത് രൂപാന്തരത്വത്തിന്റെ നിമിഷമാണെന്ന് എഫ്‌ഐഎ പ്രസിഡന്റ് മുഹമ്മദ് ബെന്‍ സുലായം പറഞ്ഞു. കാഡിലാക്ക് നവോന്മേഷം കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു. ഭാവിയിലെ മത്സരാര്‍ത്ഥികളേയും ആരാധകരേയും കാഡിലാക്ക് ഫോര്‍മുല വണ്‍ ടീമിന്റെ സാന്നിദ്ധ്യം പ്രചോദിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2026ല്‍ ഫോര്‍മുല വണ്‍ ഷാസി നിയന്ത്രണത്തില്‍ മാറ്റം കൊണ്ടുവരുന്നുണ്ട്. സ്വന്തമായി എഞ്ചിന്‍ വികസിപ്പിക്കുന്നത് വരെ ഫെരാരിയുടെ എഞ്ചിനുകള്‍ കാഡിലാക്ക് ഉപയോഗിക്കും. ടീമിനെ നയിക്കാന്‍ ബ്രിട്ടണ്‍ ഗ്രേയം ലൗഡനേയും നിയോഗിച്ചു.