
കഞ്ചാവ് കേസ്: ഷൈനും ശ്രീനാഥും ചോദ്യം ചെയ്യലിന് ഹാജരായി
ആലപ്പുഴ ഓമനപ്പുഴയിലെ റിസോര്‍ട്ടില്‍നിന്നും കഞ്ചാവ് പിടിച്ചകേസില്‍ ചോദ്യം ചെയ്യാനായി എക്‌സൈസ് സംഘം വിളിപ്പിച്ച നടന്മാരായ ഷൈന്‍ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും എക്‌സൈസിന് മുന്നില്‍ ഹാജരായി. കേസില്‍ മോഡലായ സൗമ്യയേയും ഇന്ന് ചോദ്യം ചെയ്യുന്നുണ്ട്.
എക്‌സൈസ് ഏപ്രില്‍ 1നാണ് മൂന്ന് കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്. ഇതില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ക്രിസ്റ്റീന എന്ന തസ്ലീമ സുല്‍ത്താന, ഭര്‍ത്താവ് സുല്‍ത്താന്‍ അക്ബര്‍ അലി, കെ ഫിറോസ് എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്.
ബംഗളുരുവിലെ ഡീഅഡിക്ഷന്‍ സെന്ററില്‍നിന്നുമാണ് ഷൈന്‍ ചോദ്യം ചെയ്യലിനായി എത്തിയത്.
തസ്ലിമയും നടന്‍മാരും മോഡലും തമ്മില്‍ ഫോണ്‍ വിളി നടത്തിയത് എക്‌സൈസ് കണ്ടെത്തിയിരുന്നു. ഇവര്‍ തമ്മില്‍ സാമ്പത്തിക ഇടപാടും ഉണ്ട്.
സുല്‍ത്താന്‍ കേരളത്തില്‍ വില്‍ക്കുന്നതിനായി മലേഷ്യയില്‍ നിന്നും മയക്കുമരുന്ന് എത്തിക്കുന്നതായി അന്വേഷണ സംഘം കണ്ടെത്തി. ഭാര്യയുടെ സഹായത്തോടെ സിനിമ, ടൂറിസം മേഖലയില്‍ വിറ്റിരുന്നു. തിരുച്ചിറപ്പള്ളിയില്‍ എത്തിക്കുന്ന മരുന്ന് എറണാകുളത്തേക്ക് ഫിറോസിന്റെ സഹായത്തോടെ എത്തിക്കുകയും ഒളിപ്പിച്ചുവച്ചശേഷം വില്‍ക്കുകയും ചെയ്തിരുന്നു.
സിനിമകളില്‍ ചെറിയ വേഷങ്ങള്‍ തസ്ലീമ ചെയ്തിട്ടുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് എറണാകുളത്ത് തസ്ലീമയ്‌ക്കെതിരെ പോക്‌സോ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടാതെ, 2017ല്‍ സ്വര്‍ണക്കടത്തുകേസില്‍പ്പെട്ട് തിഹാര്‍ ജയിലിലും കഴിഞ്ഞിട്ടുണ്ട്.
ടെലിവിഷന്‍ റിയാലിറ്റി ഷോ താരമായ ജിന്റോ, സിനിമാ നിര്‍മ്മാതാവ് ജോഷി എന്നിവരെ നാളെ ചോദ്യം ചെയ്യും.


