TMJ
searchnav-menu
post-thumbnail

PHOTO: WIKI COMMONS

TMJ Daily

ശ്രീലങ്കയില്‍ വാഹനാപകടം; മന്ത്രി ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു.

25 Jan 2024   |   1 min Read
TMJ News Desk

ശ്രീലങ്കയില്‍ വാഹനാപകടത്തില്‍ മന്ത്രിക്കു ദാരുണാന്ത്യം. ജലവിഭവ മന്ത്രി സനത് നിഷാന്തയാണ് മരിച്ചത്. മന്ത്രിയുടെ ഡ്രൈവറും സുരക്ഷാ ജീവനക്കാരനും അപകടത്തില്‍ മരിച്ചു.
പുലര്‍ച്ചെ രണ്ടിന് കൊളംബോ കതുനായകെ എക്‌സ്പ്രസിലായിരുന്നു അപകടം. മന്ത്രി സഞ്ചരിച്ച എസ്‌യുവിയും കണ്ടെയ്‌നര്‍ ട്രക്കും കൂട്ടിയിടിക്കുകയായിരുന്നു. മന്ത്രിയുടെ വാഹനത്തിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നെന്നു പൊലീസ് അറിയിച്ചു. മൂന്നുപേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു.  

2015 മുതലുള്ള എം പി പദവി

2015 മുതല്‍ ശ്രീലങ്കയിലെ പുട്ടാളം മണ്ഡലത്തില്‍ നിന്നുള്ള എം പിയാണ് സനത് നിഷാന്ത. എസ് എല്‍ പി പി (ശ്രീലങ്ക പൊതുജന പെരമുന)  പാര്‍ട്ടിയുടെ അംഗമായ അദ്ദേഹം യുണൈറ്റഡ് പീപ്പിള്‍സ് ഫ്രീഡം അലൈന്‍സിന്റെ ഭാഗമായാണ് മന്ത്രിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.


#Daily
Leave a comment