
TMJ Daily
വാഹനാപകടം: ഷൈന്‍ ടോം ചാക്കോയുടെ പിതാവ് മരിച്ചു
06 Jun 2025 | 1 min Read
TMJ News Desk
നടന് ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം തമിഴ്‌നാട്ടിലെ ധര്‍മ്മപുരിയ്ക്കടുത്ത് അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് പിതാവ് സി പി ചാക്കോ മരിച്ചു. ഷൈനിനും അമ്മയ്ക്കും പരിക്കുണ്ട്.
ഷൈനും പിതാവും മാതാവും സഹോദരനും ഡ്രൈവറുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. മുന്നില്‍ സഞ്ചരിച്ചിരുന്ന ലോറിയില്‍ കാര്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.
അപകടം ഉണ്ടായ ഉടനെ എല്ലാവരേയും രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചാക്കോയുടെ ജീവന്‍ രക്ഷിക്കാനായില്ല.
ധര്‍മ്മപുരി ജില്ലയിലെ ഹൊഗനയ്ക്കലില്‍ ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടം. പരിക്കേറ്റ ഷൈനും അമ്മയും ധര്‍മപുരിയിലെ പാല്‍ക്കോട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
#Daily
Leave a comment