TMJ
searchnav-menu
post-thumbnail

TMJ Daily

തൃശൂര്‍പൂര വേദിയില്‍ ആംബുലന്‍സില്‍ എത്തിയതിന് സുരേഷ് ഗോപിക്കെതിരെ കേസ്

03 Nov 2024   |   1 min Read
TMJ News Desk

തൃശൂര്‍പൂര വേദിയില്‍ ആംബുലന്‍സില്‍ എത്തിയതിന് സുരേഷ് ഗോപി എംപിക്കെതിരെ കേസ്. സിപിഐ നേതാവ് അഡ്വ. സുമേഷ് നല്‍കിയ പരാതിയിലാണ് സുരേഷ് ഗോപിക്കെതിരെ കേസെടുത്തത്. ഐപിസി 279,34, മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 179, 184, 188, 192 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സുരേഷ് ഗോപി ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെയാണ് കേസ്.

രോഗികളെ മാത്രം കൊണ്ടുപോകാന്‍ അനുമതിയുള്ള ആംബുലൻസ്  നിയമവിരുദ്ധമായി ഉപയോഗിച്ചുവെന്നാണ് പരാതി. ആംബുലന്‍സില്‍ സുരേഷ് ഗോപി എത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരം ആംബുലന്‍സ് രോഗികള്‍ക്ക് സഞ്ചരിക്കാന്‍ ഉള്ളതാണെന്നും വ്യക്തിയുടെ സ്വകാര്യ യാത്രയ്ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്നുമാണ് പരാതിയില്‍ പറയുന്നത്.

തൃശൂര്‍ പൂരം വിവാദ ദിവസം സുരേഷ് ഗോപി ആംബുലന്‍സിലെത്തിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിയുണ്ടാക്കി. തിരുവമ്പാടി ദേവസ്വത്തിലെത്തിയത് ആംബുലന്‍സിലല്ലെന്ന് വാദിച്ച സുരേഷ് ഗോപി പിന്നീട് നിലപാട് മാറ്റി. ആളുകള്‍ക്കിടയിലൂടെ നടക്കാന്‍ കഴിയില്ലായിരുന്നുവെന്നും അതിനാലാണ് ആംബുലന്‍സില്‍ കയറിയതെന്നുമാണ് സുരേഷ് ഗോപി പ്രതികരിച്ചത്.


#Daily
Leave a comment