
TMJ Daily
ഇന്ത്യാക്കാരനെ കൊന്ന അഞ്ച് ഇന്ത്യന്‍ വംശജര്‍ക്കെതിരെ യുഎസില്‍ കേസ്
06 Jan 2025 | 1 min Read
TMJ desk
ഇന്ത്യക്കാരനായ 35 വയസ്സുകാരന്റെ മരണവുമായി ബന്ധപ്പെട്ട് യുഎസില്‍ അഞ്ച് ഇന്ത്യന്‍ വംശജര്‍ക്കെതിരെ കേസ്. 2024 ഒക്ടോബറില്‍ കുല്‍ദീപ് കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ 34 വയസ്സുള്ള സന്ദീപ് കുമാരിനെതിരെ പൊലീസ് കൊലപാതകത്തിനും ഗൂഢാലോചനയ്ക്കും കേസെടുത്തു.
സന്ദീപ് മറ്റ് നാലുപേരുമായി ഗൂഢാലോചന നടത്തി കുല്‍ദീപിനെ വധിക്കുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. സൗരവ് കുമാര്‍, ഗൗരവ് സിങ്ങ്, നിര്‍മ്മല്‍ സിങ്, ഗുര്‍ദീപ് സിങ്ങ് എന്നിവരാണ് കൂട്ടുപ്രതികള്‍.
ഇവര്‍ സന്ദീപിനെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം അഴുകിയ നിലയിലാണ് കണ്ടെത്തിയത്. 2024 ഒക്ടോബര്‍ 26 മുതല്‍ സന്ദീപിനെ കാണാനില്ലായിരുന്നു.
#Daily
Leave a comment