TMJ
searchnav-menu
post-thumbnail

TMJ Daily

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് പോലീസ് 

28 Nov 2025   |   1 min Read
TMJ News Desk

ലൈംഗീക പീഡന പരാതിയെ തുടർന്ന് പാലക്കാട് എംഎൽഎയും യൂത്ത് കോൺഗ്രസിന്റെ മുൻ സംസ്ഥാന അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ക്രൈം ബ്രാഞ്ച് കേസ് എടുത്തു. വലിയമല സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത് എഫ്ഐആർ പ്രകാരമാണ് കേസെടുത്തത്. വിവാഹ വാഗ്ദാനം നൽകി പീഡനം, അശാസ്ത്രീയമായ ഗർഭച്ഛിദ്രത്തിനു പ്രേരിപ്പിക്കൽ, ലൈംഗിക പീഡനം എന്നിവ പ്രകാരമാണ് കേസെടുത്തത് എന്നാണ് ലഭ്യമാകുന്ന വിവരമെന്ന് ന്യൂസ് മലയാളം റിപ്പോർട്ട് ചെയ്തു. 

പത്ത് വർഷം തൊട്ട് ജീവപര്യന്തം വരെ ശിക്ഷ  ലഭിക്കാൻ സാധ്യതയുള്ള വകുപ്പുകളാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയിരിക്കുന്നത്. അതിജീവിതയായ പെൺകുട്ടി മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് പരാതി നൽകിയതിനെ തുടർന്നാണ് കേസ് എടുത്തത്. നിർബന്ധിത ഗർഭച്ഛിദ്രത്തിന് തെളിവുണ്ടെന്നും, മെഡിക്കൽ രേഖകൾ ഇതിന് തെളിവെന്നുമാണ് അന്വേഷണസംഘത്തിൻ്റെ വിലയിരുത്തൽ. രാഹുൽ ഇപ്പോൾ ഒളിവിലാണ്.


#Daily
Leave a comment