TMJ
searchnav-menu
post-thumbnail

TMJ Daily

നോട്ടബിൾ ഡിസീസ് പട്ടികയിൽ പാമ്പ് കടിയേൽക്കുന്ന കേസുകളും; സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്രം 

30 Nov 2024   |   1 min Read
TMJ News Desk

പാമ്പ് കടിയേൽക്കുന്ന കേസുകൾ നോട്ടബിൾ ഡിസീസ് എന്ന പട്ടികയിൽ ഉൾപ്പെടുത്താനായി എല്ലാ സംസ്ഥാനങ്ങൾക്കും, കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കത്തയച്ച് കേന്ദ്ര സർക്കാർ. പാമ്പ് കടി പൊതുജനാരോഗ്യ പ്രശ്നമാണ്. ചില സമയങ്ങളിൽ കടിയേൽക്കുന്നത് മരണത്തിനും, രോഗത്തിനും, വൈകല്യത്തിനും കാരണമാകുമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി പുണ്യ സലീല ശ്രീവാസ്തവയുടെ കത്തിൽ പറയുന്നു.

പാമ്പ് കടിയേറ്റ മരണങ്ങളും കേസുകളും എല്ലാ സർക്കാർ, സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളും റിപ്പോർട്ട് ചെയ്യുന്നത് നിർബന്ധമാക്കണമെന്നും കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. സംശയാസ്പദമായി പാമ്പ് കടിയേറ്റ മരണങ്ങളും ഇതിൽ ഉൾപ്പെടും. മെഡിക്കൽ കോളേജ് അടക്കമുള്ള ആരോഗ്യ കേന്ദ്രങ്ങൾക്ക് ഇത് ബാധകമാണെന്നും കേന്ദ്രം അറിയിച്ചു.

പാമ്പുകടിയേറ്റ പ്രശ്നം പരിഹരിക്കുന്നതിനും, തടയുന്നതിനും, നിയന്ത്രിക്കുന്നതിനുമായി നാഷണൽ ആക്ഷൻ ഫോർ പ്രീവെൻഷൻ ആൻഡ് കണ്ട്രോൾ ഓഫ് സ്‌നേക് ബൈറ്റ് എൻവനോമിംഗ് (എൻഎപിഎസ്ഇ) എന്ന ദേശീയ കർമപദ്ധതി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം തുടക്കമിട്ടു. മന്ത്രാലയങ്ങളുമായും ബന്ധപ്പെട്ടവരുമായും കൂടിയാലോചിച്ചാണ് കേന്ദ്രം പദ്ധതിക്ക് രൂപമിട്ടത്. 2030 ഓടെ പാമ്പുകടിയേറ്റുള്ള മരണങ്ങൾ പകുതിയായി കുറക്കുക എന്നതാണ് കർമപദ്ധതിയുടെ ലക്ഷ്യം.

ഇന്ത്യയിൽ പാമ്പുകടിയേറ്റ കേസുകളുടെയും മരണങ്ങളുടെയും നിരീക്ഷണം ശക്തിപ്പെടുത്തുക എന്നതാണ് പദ്ധതിക്ക് കീഴിലുള്ള പ്രധാന ലക്ഷ്യങ്ങളിലൊന്ന്. പാമ്പുകടി കൈകാര്യം ചെയ്യൽ, നിയന്ത്രണം, പ്രതിരോധം, ഉത്തരവാദിത്തങ്ങൾ എന്നിവയും പദ്ധതിയിൽ പറയുന്നുണ്ട്.



#Daily
Leave a comment