TMJ
searchnav-menu
post-thumbnail

TMJ Daily

ഡല്‍ഹിയില്‍ ജാതി സെന്‍സസ് നടത്തും; കോണ്‍ഗ്രസ് പ്രകടന പത്രിക

29 Jan 2025   |   1 min Read
TMJ News Desk

ല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള കോണ്‍ഗ്രസിന്റെ പ്രകടന പത്രിക അവതരിപ്പിച്ചു. തിരഞ്ഞെടുക്കപ്പെട്ടാല്‍ വിദ്യാഭ്യാസമുള്ള തൊഴിലില്ലാത്ത യുവാക്കള്‍ക്ക് ഒരു വര്‍ഷത്തേക്ക് മാസം 8,500 രൂപ സാമ്പത്തിക സഹായം നല്‍കുമെന്ന് പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു. അഞ്ചു രൂപയ്ക്ക് ഭക്ഷണം നല്‍കുന്ന 100 ഇന്ദിര കാന്റീനുകള്‍ ആരംഭിക്കുമെന്നും വാഗ്ദാനമുണ്ട്.

ഡല്‍ഹിയില്‍ ജാതി സെന്‍സസ് നടത്തും, പൂര്‍വാചലികള്‍ക്കുവേണ്ടി മന്ത്രാലയം സ്ഥാപിക്കും. സ്ത്രീകള്‍ക്ക് മാസം 2,500 രൂപ ധനസഹായം നല്‍കും, 300 യൂണിറ്റ് വരെ വൈദ്യുതി സൗജന്യം, എല്‍പിജി സിലിണ്ടറുകള്‍ 500 രൂപയ്ക്ക് നല്‍കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു.

25 ലക്ഷം രൂപ വരെ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ്, സൗജന്യ റേഷന്‍ കിറ്റ് എന്നിവയും നല്‍കും.

പ്രകടന പത്രികയിലെ വിഷയങ്ങളെ 22 ഫോക്കസ് മേഖലകളായി തിരിച്ചിട്ടുണ്ട്. ഡല്‍ഹി കോണ്‍ഗ്രസ് പ്രസിഡന്റ് ദേവേന്ദര്‍ യാദവ് ആണ് പ്രകടന പത്രിക പുറത്ത് വിട്ടത്. കോണ്‍ഗ്രസ് 2013 മുതല്‍ ഡല്‍ഹിയില്‍ അധികാരത്തില്‍ നിന്നും പുറത്താണ്.



 

#Daily
Leave a comment