TMJ
searchnav-menu
post-thumbnail

TMJ Daily

ജയിലിൽ ജാതി വിവേചനം: നാളെ സുപ്രീം കോടതി വിധി

02 Oct 2024   |   1 min Read
TMJ News Desk

ചില സംസ്ഥാനങ്ങളിലെ ജയിൽ ചട്ടങ്ങളിൽ ജാതി വിവേചനത്തെ പ്രോത്സാഹിപ്പിക്കുന്നതിനെ അവസാനിപ്പിക്കണമെന്ന ഹർജിയിൽ സുപ്രീം കോടതി നാളെ വിധി പ്രഖ്യാപനം. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പാർടിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചാവും വിധി പറയുക. ഈ വിഷയത്തിൽ നിലപാട് അറിയിക്കണമെന്ന് കേന്ദ്രത്തിനും 11 സംസ്ഥാന സർക്കാരുകൾക്കും ജനുവരിയിൽ സുപ്രീം കോടതി നിർദേശം നൽകിയിരുന്നു. ഈ സംസ്ഥാനങ്ങളിലെ ജയിൽ മാന്വലിൽ തടവുകാർക്ക് ജോലികൾ അനുവദിക്കുന്നതിൽ  വിവേചനം കാണിക്കുന്നുവെന്നും തടവുകാ‍രുടെ ജാതി അവർ എവിടെ നിന്ന് വരുന്നുവെന്ന് കാണിക്കുന്നുവെന്നും ഹ‍‌ർജിക്കാരന്റെ വാദം പറയുന്നു. 

ഹ‌ർജിയിൽ കേരളത്തിലെ ജയിൽ ചട്ടങ്ങളെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. സ്ഥിരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരും, നിരന്തരം ശിക്ഷിക്കപ്പെടുന്നവരും തമ്മിലുള്ള വ്യത്യാസം, കവർച്ചാശീലമുള്ളവർ, വീട് കയറി ആക്രമിക്കുന്നവർ കൊള്ളക്കാർ കള്ളൻമാർ എന്നിവരെ തരംതിരിക്കുകയും അവരെ മറ്റുള്ളവരുമായി വേർത്തിരിക്കുകയും ചെയ്യുന്നുണ്ട് ഈ മാനുവൽ. 

പശ്ചിമ ബം​ഗാളിലെ ജയിൽ കോഡ് പറയുന്നത് ജയിലിൽ തടവുകാരുടെ ജോലി നിശ്ചയിക്കുന്നത് ജാതി അടിസ്ഥാനത്തിലാണെന്നാണ്. പാചകവും അനുബന്ധ ജോലികളും പ്രബല ജാതിയിലുള്ളവർ ഏറ്റെടുക്കണമെന്നും വൃത്തിയാക്കൽ പോലുള്ള ജോലികളിലാണ് പ്രത്യേക 
വിഭാ​ഗത്തിലുള്ളവരെ അനുവദിക്കുക.

മഹാരാഷ്ട്രയിലെ കല്യാൺ സ്വദേശിനി സുകന്യ ശാന്ത നൽകിയ ഹർജിയിൽ ഉന്നയിക്കുന്ന പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ സഹായം ആവശ്യാമാണെന്ന് സോളിസിറ്റ‌ർ ജനറൽ തുഷാർ മേത്തയോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവിഷ്കരിച്ച മാതൃക ജയിൽ മാനുവലുകൾക്ക് അനുസൃതമായി സംസ്ഥാന ജയിൽ മാന്വലുകൾ ഭേദ​ഗതി ചെയ്തിട്ടും  നടപ്പിലാക്കാൻ ആവശ്യപ്പെട്ടിട്ടും, ഇന്ത്യയിലെ സംസ്ഥാനങ്ങളിലെ ജയിലുകളിലെല്ലാം ജാതിവിവേചനം തുടരുകയാണ്.

ജാതി അടിസ്ഥാനത്തിലുള്ള വിവേചനത്തിൽ പ്രത്യക്ഷമായി അടിയുറച്ചതും ശക്തിപ്പെടുത്തുന്നതുമായ വിവിധ സംസ്ഥാന ജയിൽ മാനുവലുകൾക്ക് കീഴിലുള്ള നിയമങ്ങളുടെയും സമ്പ്രദായങ്ങളുടെയും തുടർച്ചയായ നിലനിൽപ്പും പ്രയോഗവും ഈ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിന് വേണ്ടിയാണ്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരം പൊതുതാത്പര്യാർത്ഥം ജാതി അടിസ്ഥാനത്തിലുള്ള വിവേചനത്തിൽ  ഈ ഹർജി ഫയൽ ചെയ്തിരിക്കുന്നത്, "അപേക്ഷയിൽ പറഞ്ഞു.

ഭരണഘടനയ്ക്ക് അനുസൃതമായി ഇത്തരം മാന്വലുകളും ജയിൽ രീതികളും കൊണ്ടുവരുന്നതിന് ഉചിതമായ നിർദ്ദേശങ്ങൾ ഹർജിയിൽ ആവശ്യപ്പെടുന്നു.


#Daily
Leave a comment