PHOTO: FACEBOOK
ഹര്‍ഷ് മന്ദിറിന് എതിരെ സിബിഐ റെയ്ഡ്
മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും സാമൂഹ്യ പ്രവര്‍ത്തകനുമായ ഹര്‍ഷ് മന്ദിറിന്റെ ഓഫീസിലും, വീട്ടിലും സിബിഐ പരിശോധന. വിദേശ ധനസഹായ നിയമത്തിന്റെ (ഫോറിന്‍ കോണ്‍ട്രിബ്യുഷന്‍ റഗുലേഷന്‍ ആക്ട്) ലംഘനവുമായി ബന്ധപ്പെട്ടാണ് വെള്ളിയാഴ്ച്ച രാവിലെ നടത്തിയ പരിശോധന എന്ന് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തെ സന്നദ്ധ സംഘടന (എന്‍ജിഒ) പ്രവര്‍ത്തന മേഖലയിലെ പ്രമുഖ സാന്നിധ്യമാണ് ഹര്‍ഷ് മന്ദിര്‍.
ഹര്‍ഷ് മന്ദിര്‍ സ്ഥാപിച്ച അമന്‍ ബിരാദരിയെന്ന സന്നദ്ധ സംഘടനക്ക് എതിരെ എഫ്‌സിആര്‍എ നിയമവുമായി ബന്ധപ്പെട്ട ലംഘനങ്ങളുടെ പേരില്‍ അന്വേഷണം നടത്തുന്നതിന് കേന്ദ്ര ആഭ്യന്തര വകുപ്പ് കഴിഞ്ഞ വര്‍ഷം ശുപാര്‍ശ ചെയ്തിരുന്നു.
ഹര്‍ഷ് മന്ദിറിന് എതിരായി സര്‍ക്കാര്‍ ഏജന്‍സികള്‍ നിരന്തരം അന്വേഷണം നടത്തുകയാണെന്ന് സാമൂഹ്യ പ്രവര്‍ത്തകയായ കവിത ശ്രീവാസ്തവ പ്രതികരിച്ചു. എന്‍ഫോഴ്സ്മെന്റ് ഡയറക്‌ട്രേറ്റ്, ഡല്‍ഹി പോലീസ്, ആദായ നികുതി വകുപ്പ് എന്നീ ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തില്‍ അദ്ദേഹത്തിന് എതിരായ ഒന്നും ലഭിച്ചിരുന്നില്ലെന്നും അവര്‍ പറഞ്ഞു.