TMJ
searchnav-menu
post-thumbnail

TMJ Daily

മമതയ്ക്ക് വഴങ്ങി കേന്ദ്രം; അഭിഷേക് ബാനര്‍ജിയെ സര്‍വകക്ഷി സംഘാംഗമാക്കും

20 May 2025   |   1 min Read
TMJ News Desk

കേന്ദ്ര സര്‍ക്കാര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാനുള്ള സര്‍വകക്ഷി സംഘത്തില്‍ ഉള്‍പ്പെടുത്തിയ യൂസഫ് പത്താന്‍ എംപിക്ക് പകരം അഭിഷേക് ബാനര്‍ജിയെ ഉള്‍പ്പെടുത്തും. ഇന്നലെ പത്താനെ തൃണമൂല്‍ പിന്‍വലിക്കുകയും ആരേയും സംഘത്തില്‍ ഉള്‍പ്പെടുത്തില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു തൃണമൂല്‍ നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയുമായി സംസാരിച്ചതിനെ തുടര്‍ന്നാണ് മനംമാറ്റമുണ്ടായത്. തൃണമൂലിനോട് ആലോചിക്കാതെയാണ് സംഘാംഗത്തെ തിരഞ്ഞെടുത്തതെന്ന് അഭിഷേക്  ബാനര്‍ജി ഇന്നലെ പറഞ്ഞിരുന്നു.

പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും രണ്ടാമനുമാണ് അഭിഷേക്.

കൂടാതെ, ശ്രീനഗര്‍, പൂഞ്ച്, രജൗരി എന്നിവിടങ്ങളിലേക്ക് തൃണമൂല്‍ പ്രത്യേക സംഘത്തെ അയക്കാനും തീരുമാനിച്ചു. അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ക്ക് ഇരയായ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാണ് സംഘത്തെ അയക്കുന്നത്.

ഈ സംഘത്തെ പശ്ചിമബംഗാള്‍ മന്ത്രി മാനസ് രഞ്ജന്‍ ഭൂനിയ നയിക്കും. സംഘത്തില്‍ തൃണമൂലിന്റെ രാജ്യസഭാ നേതാവായ ഡെറിക് ഒബ്രയാനും മറ്റ് നേതാക്കളായ സാഗരിക ഘോഷും മുഹമ്മദ് നദിമൂല്‍ ഹഖും മമത താക്കൂറും ഉള്‍പ്പെടുന്നു.




#Daily
Leave a comment