TMJ
searchnav-menu
post-thumbnail

TMJ Daily

11 ഖനികളുടെ ലേലം കേന്ദ്രം റദ്ദാക്കി

29 Dec 2024   |   1 min Read
TMJ News Desk

കേന്ദ്രസര്‍ക്കാര്‍ 11 പ്രധാനപ്പെട്ട ധാതു ഖനികളുടെ ലേലം റദ്ദാക്കി. ലേലം കൊള്ളാന്‍ ആളില്ലാത്തതും ലേലത്തുക കുറവായതും കാരണമാണ് നാലാം റൗണ്ടില്‍ ലേലം റദ്ദാക്കിയത്.

ഛത്തീസ്ഗഢ്, അരുണാചല്‍പ്രദേശ് സംസ്ഥാനങ്ങളിലുള്ള ടങ്സ്റ്റണ്‍, ഗ്ലൗക്കോണൈറ്റ് എന്നിവയുടെ നാല് ഖനികള്‍ക്കായി ആരും താല്‍പര്യപത്രം സമര്‍പ്പിച്ചില്ല.

കൊബാള്‍ട്ട്, ചെമ്പ്, ലിഥിയം, നിക്കല്‍, റെയര്‍ എര്‍ത്ത്‌സ് പോലുള്ള പ്രധാനപ്പെട്ട ധാതുക്കള്‍ ശുദ്ധ ഊര്‍ജ്ജ സങ്കേതികവിദ്യകള്‍ നിര്‍മ്മിക്കുന്നതിന് ഉപയോഗിക്കുന്നവയാണ്. കാറ്റാടി യന്ത്രം മുതല്‍ വൈദ്യുത വാഹനങ്ങളില്‍ വരെ ഇവ ആവശ്യമുണ്ട്. ഇവയുടെ മൂന്ന് ഖനികള്‍ക്കായി കുറഞ്ഞ തുകയാണ് കോട്ട് ചെയ്തത്.

മൂന്നാം റൗണ്ടില്‍ മൂന്നും രണ്ടാം റൗണ്ടില്‍ 14 ഉം ആദ്യ റൗണ്ടില്‍ 14 ഉം ബ്ലോക്കുകളുടെ ലേലം ഖനന കമ്പനികളുടെ താല്‍പര്യക്കുറവ് മൂലം റദ്ദാക്കിയിരുന്നു.

നാല് റൗണ്ടിലുമായി 24 തന്ത്രപ്രധാനമായ ബ്ലോക്കുകള്‍ വിറ്റുവെന്ന് സര്‍ക്കാര്‍ അറിയിച്ചു. ലേലത്തിനായി ആകെ 48 ബ്ലോക്കുകളാണ് ഉണ്ടായിരുന്നത്.

ഹരിതോര്‍ജ്ജം, സാങ്കേതികവിദ്യ എന്നിവയ്ക്കായി പ്രധാനപ്പെട്ട വിഭവങ്ങള്‍ സുരക്ഷിതമാക്കുന്നതിനായുള്ള ക്രിട്ടിക്കല്‍ മിനറല്‍ മിഷന്‍ ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുകയാണ്. ഓസ്‌ട്രേലിയ പോലുള്ള രാജ്യങ്ങളില്‍ ഖനികളില്‍ നിന്നും ലിഥിയവും കൊബാള്‍ട്ടും സംഭരിക്കുകയും ഇന്ത്യയിലെ മൈനിങ് വര്‍ദ്ധിപ്പിക്കുകയുമാണ് ലക്ഷ്യം.

#Daily
Leave a comment