TMJ
searchnav-menu
post-thumbnail

TMJ Daily

രാജ്യത്ത് 21 വ്യാജ യൂണിവേഴ്‌സിറ്റികള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് കേന്ദ്രം

17 Dec 2024   |   1 min Read
TMJ News Desk

ന്ത്യയില്‍ 21 വ്യാജ സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നതായി യൂണിവേഴ്‌സിറ്റി ഗ്രാന്‍ഡ്‌സ് കമ്മീഷന്‍ (യുജിസി) കണ്ടെത്തിയിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ ലോകസഭയില്‍ എഴുതി സമര്‍പ്പിച്ച മറുപടിയിലാണ് ഇക്കാര്യമുള്ളത്.

ക്രമസമാധാന പരിപാലനം സംസ്ഥാന സര്‍ക്കാരുകളുടെ ചുമതലയാണെന്നും അതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങളുടേയും കേന്ദ്ര ഭരണപ്രദേശങ്ങളുടേയും ചീഫ് സെക്രട്ടറിമാരോട് ഇത്തരം സ്ഥാപനങ്ങള്‍ പൂട്ടുന്നതിന് ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടുവെന്നും മറുപടിയില്‍ പറയുന്നു. കൂടാതെ, സര്‍വകലാശാലകള്‍ എന്ന് തെറ്റായി രേഖപ്പെടുത്തി ഡിഗ്രികള്‍ നല്‍കി വിദ്യാര്‍ത്ഥികളെ വഞ്ചിക്കുന്നതിനെതിരെ ഉചിതമായ നടപടി സ്വീകരിക്കാനും സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ വ്യാജ യൂണിവേഴ്‌സിറ്റികള്‍ ഡല്‍ഹിയിലാണുള്ളത്. എട്ടെണ്ണം. രണ്ടാം സ്ഥാനത്ത് നാല് വ്യാജ സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്ന ഉത്തര്‍പ്രദേദേശിലാണ്. ആന്ധ്രാപ്രദേശിലും കേരളത്തിലും പശ്ചിമ ബംഗാളിലും രണ്ട് വീതം വ്യാജ യൂണിവേഴ്‌സിറ്റികള്‍ പ്രവര്‍ത്തിക്കുന്നു. കര്‍ണാടകയിലും മഹാരാഷ്ട്രയിലും പുതുച്ചേരിയിലും ഓരോന്ന് വീതം ഉണ്ട്.

യുജിസിയുടെ പട്ടികയില്‍ ഇല്ലാത്ത വ്യാജ യൂണിവേഴ്‌സിറ്റികള്‍ സംസ്ഥാനങ്ങളിലോ, കേന്ദ്ര ഭരണപ്രദേശങ്ങളിലോ പ്രവര്‍ത്തിക്കുന്നുവെങ്കില്‍ അക്കാര്യം കേന്ദ്ര സര്‍ക്കാരിനെയോ യുജിസിയെയോ അറിയിക്കാനും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.



#Daily
Leave a comment