TMJ
searchnav-menu
post-thumbnail

TMJ Daily

കേന്ദ്ര സര്‍ക്കാര്‍ ടോള്‍ ചാര്‍ജ് 4-5 % വര്‍ദ്ധിപ്പിച്ചു

01 Apr 2025   |   1 min Read
TMJ News Desk

ദേശീയ പാതയിലൂടെയും എക്‌സ്പ്രസ് പാതകളിലൂടെയുമുള്ള യാത്രാ ചെലവ് വര്‍ദ്ധിച്ചു. ദേശീയ പാത അതോറിറ്റി രാജ്യത്തുടനീളം ടോള്‍ നിരക്ക് 4 മുതല്‍ 5 ശതമാനം വരെ വര്‍ദ്ധിപ്പിച്ചു.

ഇന്ന് മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വന്നു. മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം അനുസരിച്ചുള്ള വാര്‍ഷിക അവലോകന പ്രക്രിയയുടെ ഭാഗമായിട്ടാണ് ടോള്‍ നിരക്ക് വര്‍ദ്ധിപ്പിച്ചത്. എല്ലാ വര്‍ഷവും ഏപ്രില്‍ 1ന് ഇത് നിലവില്‍ വരാറുണ്ട്. ദേശീയ പാതകള്‍ക്കും എക്‌സ്പ്രസ് പാതകള്‍ക്കും പ്രത്യേകമായിട്ടാണ് നിരക്ക് നിശ്ചയിക്കുന്നത്.

രാജ്യത്തെ ദേശീയ പാത ശൃംഖലയില്‍ 855 ടോള്‍ പ്ലാസകള്‍ നിലവിലുണ്ട്.




#Daily
Leave a comment