TMJ
searchnav-menu
post-thumbnail

TMJ Daily

ഗാന്ധിയുടെ ചിത്രം കറൻസിയിൽ നിന്ന് മാറ്റാൻ കേന്ദ്ര നീക്കം: ജോൺ ബ്രിട്ടാസ്

23 Dec 2025   |   1 min Read
TMJ News Desk

ന്ത്യൻ കറൻസിയിൽ നിന്ന് മഹാത്മാ ഗാന്ധിയുടെ ചിത്രം നീക്കാൻ കേന്ദ്ര സർക്കാർ നീക്കം നടത്തുന്നതായി രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ് ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട ആദ്യഘട്ട ഉന്നതതല ചർച്ചകൾ ഇതിനകം പൂർത്തിയായെന്നും, ഇന്ത്യയുടെ “ആർഷഭാരത പൈതൃകം” പ്രതിനിധീകരിക്കുന്ന ചിഹ്നങ്ങൾ പകരം കൊണ്ടുവരാനാണ് ആലോചനയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സർക്കാർ തലത്തിൽ ചർച്ചകൾ ഈ വിഷയത്തിന്മേൽ നടന്നതായി സ്ഥിരീകരിക്കുന്ന വിവരങ്ങളുണ്ടെന്നാണ് ബ്രിട്ടാസിന്റെ വാദം. ഇത് രാജ്യത്തിന്റെ ദേശീയ ചിഹ്നങ്ങൾ പുനർവ്യാഖ്യാനം ചെയ്യാനുള്ള വലിയ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. 

മഹാത്മാ ഗാന്ധിയുടെ പേര് ഒഴിവാക്കി തൊഴിലുറപ്പ് പദ്ധതിയിൽ മാറ്റം വരുത്തിയ പുതിയ ബിൽ പാസാക്കിയതിന് പിന്നാലെയാണ് കറൻസി വിഷയവും ഉയരുന്നതെന്ന് ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. ഗാന്ധിയുടെ ആശയങ്ങളെയും പൈതൃകത്തെയും പൊതുജീവിതത്തിൽ നിന്ന് ക്രമേണ ഒഴിവാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. 

2022ൽ ഇത്തരമൊരു അഭ്യൂഹം ഉയർന്നപ്പോൾ റിസർവ് ബാങ്ക് ശക്തമായി നിഷേധിച്ചിട്ടുണ്ടെങ്കിലും, ഇപ്പോഴുള്ള ബ്രിട്ടാസിന്റെ ആരോപണത്തിൽ ഔദ്യോഗിക പ്രതികരണം ഇതുവരെ വന്നിട്ടില്ല. കറൻസി നോട്ടുകളുടെ രൂപകൽപ്പന റിസർവ് ബാങ്കിന്റെ അധികാരപരിധിയിലാണെന്നും, ഗാന്ധിയുടെ ചിത്രം മാറ്റാൻ നിലവിൽ യാതൊരു നിർദേശവും പരിഗണനയിലില്ലെന്നുമാണ് കേന്ദ്ര സർക്കാരിന്റെയും ആർബിഐയുടെയും മുൻ നിലപാടുകൾ. 1996 മുതലാണ് ഇന്ത്യയുടെ എല്ലാ കറൻസി നോട്ടുകളിലും ഗാന്ധിയുടെ ചിത്രം സ്ഥിരമായി ഉൾപ്പെടുത്താൻ തുടങ്ങിയത്.


#Daily
Leave a comment