
ഗാബയിലും ഹെഡിന് സെഞ്ച്വറി; കളിയുടെ നിയന്ത്രണം ഓസ്‌ട്രേലിയയുടെ കൈയില്‍
ഇന്ത്യയ്ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഗാബയിലും ഓസ്‌ട്രേലിയയുടെ മധ്യനിര ബാറ്റ്‌സ്മാന്‍ ട്രാവിസ് ഹെഡ് മികച്ച ഫോം തുടരുന്നു. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ബ്രിസ്‌ബേന്‍ ടെസ്റ്റില്‍ രണ്ടാം ദിനം ഹെഡ് സെഞ്ച്വറി തികച്ചു. കഴിഞ്ഞയാഴ്ച്ച അഡ്‌ലെയ്ഡില്‍ നടന്ന രണ്ടാം ടെസ്റ്റിലും ഹെഡ് സെഞ്ച്വറി നേടിയിരുന്നു. 140 റണ്‍സാണ് അഡ്‌ലെയ്ഡില്‍ നേടിയത്. കൂടാതെ, ഗാബയിലെ ഹെഡിന്റെ രണ്ടാമത്തെ സെഞ്ച്വറിയാണ്. 2021-ല്‍ ഇംഗ്ലണ്ടിന് എതിരെ 152 റണ്‍സ് നേടിയിരുന്നു.
രണ്ടാം ദിനം ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറയുടെ ആക്രമണത്തില്‍ ഓസീസ് 75 റണ്‍സിന് മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട അവസ്ഥയിലാണ് 30 വയസ്സുകാരനായ ഹെഡ് ഓസ്‌ട്രേലിയയെ കൈപിടിച്ചുയര്‍ത്തിയത്. മറുവശത്ത് സ്റ്റീവ് സ്മിത്ത് താളം കണ്ടെത്താനാകാതെ കുഴങ്ങിയപ്പോള്‍, ഹെഡ് വേഗത്തില്‍ റണ്‍സ് സ്‌കോര്‍ ചെയ്യുകയും സമ്മര്‍ദ്ദം ഇന്ത്യന്‍ ബോളര്‍മാരുടെ ചുമലിലേക്ക് മാറ്റുകയും ചെയ്തു.
വേൾഡ് ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിലെത്താൻ ഇന്ത്യക്ക് നിർണായകമാണ് ഓസ്ട്രേലിയയിൽ നടക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പര. നിലവിൽ ഐസിസി വേൾഡ് ടെസ്റ്റ് ചാംപ്യൻഷിപ് റാങ്ക് പട്ടികയിലെ (സ്റ്റാൻഡിംഗ്സ്) മുകളിലുള്ള മറ്റു ടീമുകളുടെ പ്രകടനങ്ങളെ ആശ്രയിച്ചാവും ഇന്ത്യക്ക് ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ എത്താനാവുമോ എന്നത്.


