
TMJ Daily
സംസ്ഥാനത്ത് ഗർഭാശയഗള കാൻസർ പ്രതിരോധ വാക്‌സിനേഷൻ ആരംഭിക്കുന്നു
01 Nov 2025 | 1 min Read
TMJ News Desk
സംസ്ഥാനത്ത് ഗർഭാശയഗള കാൻസർ പ്രതിരോധത്തിനായി പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥിനികൾക്ക് എച്ച്പിവി വാക്‌സിനേഷൻ ആരംഭിക്കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. പൈലറ്റ് അടിസ്ഥാനത്തിൽ ആദ്യം കണ്ണൂർ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. നവംബർ 3ന് താലൂക്ക് ആശുപത്രിയിൽ വയ്ച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും.
ഇന്ത്യയിൽ സ്ത്രീകളിൽ കൂടുതലായി കണ്ടു വരുന്ന രണ്ടാമത്തെ അർബുദമാണ് ഗർഭാശയഗള അർബുദം. അർബുദം ബാധിച്ചുള്ള മരണനിരക്ക് വർധിക്കുന്നതിനാൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കേരള കാൻസർ കെയർ ബോർഡാണ് കേരളത്തിലെ ഹയർ സെക്കണ്ടറി വിദ്യാർഥിനികളിൽ എച്ച്പിവി വാക്‌സിൻ നല്കാൻ ശുപാർശ ചെയ്തത്.
#Daily
Leave a comment


