
ചാറ്റ്ജിപിടി ഇനി വാട്‌സ്ആപ്പിലൂടെ ശബ്ദവും ചിത്രവും സ്വീകരിക്കും; മറുപടി നല്‍കും
വാട്‌സ്ആപ്പില്‍ ഓപ്പണ്‍എഐയുടെ ചാറ്റ്ജിപിടി ശബ്ദവും ചിത്രങ്ങളും ഇന്‍പുട്ടായി സ്വീകരിക്കും. ഉപയോക്താക്കള്‍ക്ക് എഐ ചാറ്റ് ബോട്ട് ഉപയോഗിച്ച് ചാറ്റിലേക്ക് ചിത്രങ്ങള്‍ അല്ലെങ്കില്‍ ശബ്ദം സന്ദേശമായി അയച്ചാല്‍ ബോട്ട് ടെക്സ്റ്റ് മറുപടിയായി നല്‍കി പ്രതികരിക്കും.
ചാറ്റ്ജിപിടിക്ക് ചിത്രങ്ങളുടെ വിശദാംശങ്ങള്‍ വിശകലനം ചെയ്യാനും അതേക്കുറിച്ച് ഫീഡ്ബാക്ക് നല്‍കാനും സാധിക്കുമെന്നാണ് ഇതിനര്‍ത്ഥം.
പ്രോ, പ്ലസ് സബ്‌സ്‌ക്രൈബേഴ്‌സിനാണ് ഈ സൗകര്യം ഉപയോഗിക്കാന്‍ സാധിക്കുക. വാട്‌സ്ആപ്പിലൂടെ ഓപ്പണ്‍എഐയുടെ പണമടച്ചുള്ള സേവനമായ ജിപിടി-4ഒ, ഒ1, ഒ1 മിനി, ഒ3 മിനി എന്നീ മോഡലുകള്‍ ഉപയോഗിക്കാം.
ഡിസംബറില്‍ ചാറ്റ്ജിപിടി വാട്‌സ്ആപ്പിലേക്ക് ചേര്‍ത്തിരുന്നു. ഉപയോക്താക്കള്‍ക്ക് 1-800-ചാറ്റ്‌ബോട്ട് എന്ന കോണ്‍ടാക്ടിനെ സ്മാര്‍ട്ട്‌ഫോണില്‍ സേവ് ചെയ്തശേഷം വാട്‌സ്ആപ്പിലൂടെ ഉപയോഗിക്കാമായിരുന്നു. ഔദ്യോഗിക ചാറ്റ്ജിപിടി അക്കൗണ്ട് വാട്‌സ്ആപ്പ് കോണ്‍ടാക്ട് പട്ടികയില്‍ ലഭ്യമായിരുന്നു.
ചാറ്റ്ജിപിടിയെ കൂടാതെ മെറ്റയുടെ ലാമാ എഐ ചാറ്റ്‌ബോട്ടും ആപ്പില്‍ ലഭ്യമാണ്.