TMJ
searchnav-menu
post-thumbnail

TMJ Daily

അമ്മ കൊലപ്പെടുത്തിയ കുഞ്ഞ് പീഡിപ്പിക്കപ്പെട്ടു; ബന്ധു അറസ്റ്റില്‍

22 May 2025   |   1 min Read
TMJ News Desk

മ്മ കൊലപ്പെടുത്തിയ മൂന്നര വയസുകാരി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് റിപ്പോര്‍ട്ട്. കുഞ്ഞിനെ പീഡിപ്പിച്ച ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ കുഞ്ഞിന്റെ അച്ഛന്റെ ബന്ധുവാണ്. ഇന്ന് രാവിലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ മുതല്‍ ഇയാളെ ചോദ്യം ചെയ്തു വരികയായിരുന്നു.

കേസ് അന്വേഷിക്കാന്‍ പൊലീസ് പ്രത്യേക സംഘത്തെ രൂപീകരിച്ചു. സംഘത്തിന് ആലുവ, പുത്തന്‍കുരിശ് ഡിവൈഎസ്പിമാര്‍ നേതൃത്വം നല്‍കും.

രണ്ട്ദിവസം മുമ്പാണ് കുഞ്ഞിനെ അമ്മ പുഴയിലെറിഞ്ഞ് കൊന്നത്. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് കുഞ്ഞ് പീഡിപ്പിക്കപ്പെട്ട വിവരം കണ്ടെത്തിയത്. ഡോക്ടര്‍മാര്‍ ഇക്കാര്യം പൊലീസിന് റിപ്പോര്‍ട്ട് ചെയ്തു. ഇതേതുടര്‍ന്ന് കുഞ്ഞിന്റെ ബന്ധുക്കളെ ചോദ്യം ചെയ്തതിലൂടെയാണ് പ്രതിയിലേക്ക് എത്തിയത്.

കുഞ്ഞിന്റെ അമ്മയെ ചോദ്യം ചെയ്യാനായി പ്രത്യേക അന്വേഷണ സംഘവും കസ്റ്റഡിയില്‍ വാങ്ങും.

പ്രതിയായ ബന്ധുവും കുഞ്ഞിന്റെ വീടിന് സമീപത്താണ് വസിക്കുന്നത്. വീട്ടില്‍വച്ച് കുഞ്ഞിനെ പീഡിപ്പിച്ചുവെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു.

 

 

 

#Daily
Leave a comment