TMJ
searchnav-menu
post-thumbnail

TMJ Daily

അപൂര്‍വ്വ ചാന്ദ്രപാറകള്‍ പരിശോധിക്കാന്‍ യുഎസിന് ചൈനയുടെ അനുമതി

25 Apr 2025   |   1 min Read
TMJ News Desk

ചൈന ചന്ദ്രനില്‍ നിന്നും ശേഖരിച്ച് ഭൂമിയിലെത്തിച്ച അപൂര്‍വ ചാന്ദ്രപാറകളെ പരിശോധിക്കാന്‍ യുഎസ് അടക്കമുള്ള ആറ് രാജ്യങ്ങള്‍ക്ക് അനുമതി നല്‍കി. ചൈന-യുഎസ് വ്യാപാര യുദ്ധത്തിനിടയിലാണ് നടപടി.

2020ല്‍ ചൈനയുടെ ചാങ്ഇ ദൗത്യം ശേഖരിച്ച ചാന്ദ്രപാറകള്‍ പരിശോധിക്കാന്‍ രണ്ട് യുഎസ് സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയതായി ചൈനാ നാഷണല്‍ സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍ (സിഎന്‍എസ്എ) അറിയിച്ചു. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ ഫണ്ട് ലഭിക്കുന്ന സ്ഥാപനങ്ങളാണിത്.

ചാന്ദ്രപാറ മനുഷ്യരാശിയുമായി പങ്കുവയ്ക്കുന്ന നിധി ആണെന്ന് സിഎന്‍എസ്എ തലവന്‍ ഷാന്‍ സോങ്‌ഡെ പറഞ്ഞു.

മുമ്പ് നാസ ചന്ദ്രനില്‍ നിന്നും ശേഖരിച്ച പാറയും മണ്ണും ചൈനീസ് ഗവേഷകര്‍ക്ക് പരിശോധിക്കാന്‍ യുഎസ് അനുമതി നല്‍കിയിട്ടില്ല. അതിന് കാരണം, നാസയും ചൈനയും തമ്മിലുള്ള സഹകരണം വിലക്കിക്കൊണ്ടുള്ള യുഎസ് നിയമം ആണ്.

2011ലെ നിയമം അനുസരിച്ച് കോണ്‍ഗ്രസിന്റെ പ്രത്യേകാനുമതി ഇല്ലാതെ നാസയ്ക്ക് ചൈനയുമായോ ചൈനീസ് കമ്പനികളുമായോ സഹകരിക്കാന്‍ സാധിക്കില്ല.


 

 

 

#Daily
Leave a comment