TMJ
searchnav-menu
post-thumbnail

TMJ Daily

"ചൈനയും ഇന്ത്യയും എതിരാളികളല്ല; സുഹൃത്തുക്കൾ" ചൈനീസ് അംബാസഡര്‍

20 Sep 2024   |   1 min Read
TMJ News Desk

ന്ത്യയും ചൈനയും ലോകത്തിലെ പ്രധാനപ്പെട്ട രണ്ട് വികസ്വര രാജ്യങ്ങളാണെന്നും, എതിരാളികളല്ലെന്നും ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ സൂ ഫെയ്ഹോങ്.  

ഇന്ത്യയും ചൈനയും പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കേണ്ടവരാണെന്നും സൂ ഫെയ്ഹോങ് പറഞ്ഞു. 

സമ്പദ് വ്യവസ്ഥ വികസിപ്പിക്കുന്നതിനും ജനങ്ങളുടെ ഉപജീവനമാര്‍ഗം മെച്ചപ്പെടുത്തുന്നതിനും ഞങ്ങള്‍ രണ്ടുപേര്‍ക്കും സുപ്രധാനമായ ഉത്തരവാദിത്തങ്ങളുണ്ട്.  ഒരു മികച്ച ആധുനിക സോഷ്യലിസ്റ്റ് രാജ്യമായി സ്വയം കെട്ടിപ്പടുക്കാനും ചൈന തീരുമാനിച്ചു.

2047ഓടെ വികസിത രാഷ്ട്രമാവുക എന്ന ലക്ഷ്യത്തിലാണ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍.  പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും പല വിഷയങ്ങളിലും സമവായത്തില്‍ എത്തിയിട്ടുണ്ടെന്നും സൂ ഫെയ്ഹോങ് പറഞ്ഞു.

സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെ അഞ്ച് തത്വങ്ങളുടെ 70-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്


#Daily
Leave a comment