
ചൈന സാമ്പത്തിക ഉത്തേജ പദ്ധതികള്‍ പ്രഖ്യാപിച്ചു
യുഎസുമായുള്ള വ്യാപാര യുദ്ധം വഷളാകുന്നതിന് ഇടയില്‍ 5 ശതമാനം വളര്‍ച്ച ലക്ഷ്യമിട്ട് രാജ്യത്തെ ഉപഭോഗം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ സൂചന നല്‍കി ചൈന കൂടുതല്‍ ഉത്തേജക പദ്ധതികള്‍ പ്രഖ്യാപിച്ചു. ഒരു നൂറ്റാണ്ടായി കണ്ടിട്ടില്ലാത്ത മാറ്റങ്ങള്‍ ലോകത്തില്‍ അതിവേഗം മറനീക്കീവരുന്നുവെന്ന് ചൈനീസ് പ്രധാനമന്ത്രി ലി കിയാങ് ചൈനയുടെ പാര്‍ലമെന്റിന്റെ വാര്‍ഷിക യോഗത്തില്‍ പറഞ്ഞു.
സങ്കീര്‍ണവും കഠിനവുമായ ബാഹ്യ സാഹചര്യങ്ങള്‍ വ്യാപാരം, സയന്‍സ്, സാങ്കേതികവിദ്യ പോലുള്ള മേഖലകളില്‍ ചൈനയുടെ മേല്‍ വന്‍സ്വാധീനം ചെലുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
യുഎസിലേക്ക് ചൈന 400 ബില്ല്യണ്‍ ഡോളറിന്റെ ചരക്കുകള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. ട്രംപിന്റെ തീരുവ ഭീഷണി കാരണം ചൈന തങ്ങളുടെ ചരക്കുകള്‍ വില്‍ക്കുന്നതിനായി ബദല്‍ കയറ്റുമതി വിപണി തിരയുകയാണ്. കൂടാതെ, രാജ്യത്ത് ഉപഭോഗവും കുറയുന്നു.
ഇതെല്ലാം വില യുദ്ധം കഠിനമാക്കുകയും ലാഭം കുറയ്ക്കുകയും ചെയ്യും.
ലീയുടെ മുന്‍വര്‍ഷത്തെ പ്രസംഗങ്ങളെക്കാള്‍ കൂടുതല്‍ പ്രാധാന്യം ഉപഭോഗത്തിന് ലഭിച്ചു. പുതിയ ഉല്‍പാദന ശക്തികള്‍ക്ക് കുറവ് പ്രാധാന്യമാണ് ലഭിച്ചത്. നിലവില്‍ ഉപഭോഗം കുറവാണെന്ന് ലീ പറഞ്ഞു.
പൊതുമേഖല ബാങ്കുകളെ പുനര്‍-മൂലധനവല്‍ക്കരണം നടത്തുന്നതിനായി 500 ബില്ല്യണ്‍ യുവാന്‍ പ്രത്യേക കടപദ്ധതിയായും ലീ അവതരിപ്പിച്ചു.
കഴിഞ്ഞ വര്‍ഷം ചൈന 5 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചത്. അതും അവസാന നിമിഷം ഉത്തേജന പദ്ധതികള്‍ നടപ്പിലാക്കിയതിനെ തുടര്‍ന്നാണ് ഇത് കൈവരിച്ചത്. എന്നാല്‍ ഇത് സാധാരണക്കാരില്‍ എത്തിയതുമില്ല.
ഒരു ട്രില്ല്യണ്‍ ഡോളറിന്റെ വാര്‍ഷിക വ്യാപാര സര്‍പ്ലസ് ഉള്ള ചൈനയില്‍ അസ്ഥിരമായ ജോലികളേയും വരുമാനത്തേയും കുറിച്ച് ജനങ്ങള്‍ പരാതി പറയുകയാണ്. ചെലവ് വിദേശത്തെ മത്സരക്ഷമത നിലനിര്‍ത്തുന്നതിനായി ബിസിനസ് ചെലവ് കുറയ്ക്കാനായി തൊഴില്‍ദാതാക്കള്‍ തൊഴിലാളികളുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ട്.