
തായ്‌വാന് ആയുധങ്ങൾ വിൽക്കുന്ന യുഎസ് കമ്പനികൾക്ക് ഉപരോധം പ്രഖ്യാപിച്ച് ചൈന
തങ്ങളുടെ സ്വന്തം പ്രദേശമാണെന്ന് ചൈന അവകാശപ്പെടുന്ന സ്വയംഭരണ തായ്‌വാന് ആയുധങ്ങൾ വിൽക്കുന്ന അമേരിക്കൻ കമ്പനികൾക്ക് മേൽ ചൈന ഉപരോധം പ്രഖ്യാപിച്ചു. ബുധനാഴ്ചയാണ് ചൈന ഉപരോധം പ്രഖ്യാപിച്ചത്.
വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ചൈനീസ് ഔദ്യോഗിക മാധ്യമം പ്രഖ്യാപനം പുറത്തുവിട്ടു. എന്നാൽ ഉപരോധത്തിൽ ഉൾപ്പെടുന്ന കമ്പനികളെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകിയിട്ടില്ല. യുഎസിൽ നിന്നുള്ള എഫ്-16 യുദ്ധവിമാനങ്ങൾ, അബ്രാംസ് ടാങ്കുകൾ, മിസൈലുകൾ എന്നിവ ലഭിക്കുന്നതിനായി തായ്‌വാൻ കാത്തിരിക്കുമ്പോഴാണ് ചൈനയുടെ ഉപരോധ പ്രഖ്യാപനം നിലവിൽ വരുന്നത്.
തങ്ങളുടെ രാജ്യത്തെ ഭാഗമാണ് എന്ന വാദം ഉയർത്തി ചൈന ദ്വീപിനെ ആക്രമിക്കുമെന്നാണ് ആശങ്ക. 2.3 ദശലക്ഷം പൗരന്മാർ സ്വയംഭരണ തായ്‌വാനിലുണ്ട്. ഔപചാരിക നയതന്ത്ര ബന്ധങ്ങളുടെ അഭാവം ഉണ്ടായിരുന്നിട്ടും, യു.എസ് വളരെക്കാലമായി തായ്‌വാന്റെ പ്രധാന ആയുധ ദാതാവാണ്.
യുഎസിൽ നിന്ന് ആയുധങ്ങൾ വാങ്ങുന്നതിനൊപ്പം, തായ്‌വാൻ അവരുടെ ആഭ്യന്തര ആയുധ വ്യവസായവും പുനരുജ്ജീവിപ്പിക്കുന്നു. അന്തർവാഹിനികളുടെ നിർമ്മാണവും നടക്കുന്നു. പുരുഷന്മാരുടെ നിർബന്ധിത സൈനിക സേവനം തായ്‌വാൻ ഒരു വർഷത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്.
തായ്‌വാനിലെ സായുധ സേനയുമായുള്ള സഹകരണം അവസാനിപ്പിക്കാൻ യുഎസ് കമ്പനികളോട് ചൈന മുമ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചൈനയുടെ ആവശ്യം ഫലം കണ്ടിരുന്നില്ല.