TMJ
searchnav-menu
post-thumbnail

TMJ Daily

പനാമ കനാലിലെ ചൈനയുടെ സ്വാധീനം കുറയ്ക്കണം അല്ലെങ്കില്‍ യുഎസ് നടപടി നേരിടണം: യുഎസ് സ്റ്റേറ്റ് സെക്രട്ടറി

03 Feb 2025   |   1 min Read
TMJ News Desk

നാമ കനാലിലെ ചൈനയുടെ സ്വാധീനം കുറയ്ക്കണം അല്ലെങ്കില്‍ യുഎസില്‍ നിന്നുള്ള തിരിച്ചടി നേരിടണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പനാമയുടെ പ്രസിഡന്റ് ജോസ് റൗള്‍ മുളിനോയോടെ പറഞ്ഞു.

മധ്യ അമേരിക്കന്‍ രാജ്യമായ പനാമയില്‍ സന്ദര്‍ശനം നടത്തവേയാണ് റൂബിയോ ഇക്കാര്യം മുളിനോയുമായുള്ള സംഭാഷണത്തില്‍ പറഞ്ഞത്. സ്റ്റേറ്റ് സെക്രട്ടറി പനാമ കനാലും സന്ദര്‍ശിച്ചു.

എന്നാല്‍ റൂബിയോ കനാലിന്റെ നിയന്ത്രണം യുഎസ് തിരിച്ചെടുക്കുമെന്നോ സൈന്യത്തെ ഉപയോഗിക്കുമെന്നോ ചര്‍ച്ചയില്‍ പറഞ്ഞില്ലെന്ന് മുളിനോ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

പനാമ കനാലിന്റെ നിയന്ത്രണം യുഎസ് തിരിച്ചെടുക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. കനാല്‍ പ്രദേശത്തെ ചൈനയുടെ സാന്നിദ്ധ്യം യുഎസുമായുള്ള പനാമയുടെ കരാറിന്റെ ലംഘനമാകുമെന്ന് ട്രംപ് കരുതുന്നതായി മുളിനോ പറഞ്ഞു.യുഎസ് പാനമയ്ക്ക് കനാലിന്റെ നിയന്ത്രണം കൈമാറിയത് 1999ലാണ്. അമേരിക്കക്കാര്‍ നിര്‍മ്മിച്ച കനാലിനുമേല്‍ സ്ഥിരമായി നിക്ഷ്പക്ഷത പുലര്‍ത്തണമെന്ന് കരാറില്‍ പറയുന്നുണ്ട്.

നിലവിലെ സ്ഥിതി അസ്വീകാര്യമാണെന്നും ഉടനടി മാറ്റം ഉണ്ടായില്ലെങ്കില്‍ കരാര്‍ പ്രകാരമുള്ള അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും സെക്രട്ടറി റൂബിയോ പനാമയോട് വ്യക്തമാക്കിയെന്ന് മുളിനോ പറഞ്ഞു.

ചര്‍ച്ച പരസ്പര ബഹുമാനത്തോടെയുള്ളതും പോസിറ്റീവ് ആയിരുന്നുവെന്നും കരാറിനും അതിന്റെ സാധുതയ്ക്കും എതിരെ യഥാര്‍ത്ഥ ഭീഷണിയൊന്നും തോന്നിയില്ലെന്നും മുളിനോ പറഞ്ഞു.




 

#Daily
Leave a comment