TMJ
searchnav-menu
post-thumbnail

TMJ Daily

യുഎസുമായി വ്യാപാര കരാര്‍ ഞങ്ങളുടെ ചെലവില്‍ വേണ്ട: ചൈന

21 Apr 2025   |   1 min Read
TMJ News Desk

യുഎസുമായി വ്യാപാരകരാറിലേര്‍പ്പെടുന്ന രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ചൈന രംഗത്തെത്തി. ചൈന-യുഎസ് വ്യാപാര യുദ്ധം വഷളാകുന്നതിന് ഇടയിലാണ് ചൈനയുടെ മുന്നറിയിപ്പ് വന്നത്. യുഎസ് എല്ലാ വ്യാപാര പങ്കാളികളുമായും തീരുവകളെ ദുരുപയോഗം ചെയ്യുന്നുവെന്ന് ചൈന പറഞ്ഞു.

സ്വന്തം ചെലവില്‍ വേണം കരാറിലേര്‍പ്പെടേണ്ടതെന്നും ചൈനയുടെ ചെലവില്‍ കരാര്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നതിനെ ബീജിങ് ശക്തമായി എതിര്‍ക്കുമെന്നും ചൈന പറഞ്ഞു. തിരിച്ചടിയായി നടപടികള്‍ ഉണ്ടാകുമെന്ന് ചൈനയുടെ വാണിജ്യ മന്ത്രാലയം പറഞ്ഞു.

ചൈനയുമായുള്ള വ്യാപാരം കുറയ്ക്കുന്ന രാജ്യങ്ങള്‍ക്ക് തീരുവയില്‍ കുറവ് അല്ലെങ്കില്‍ ഇളവ് നല്‍കുമെന്ന വാഗ്ദാനവുമായി യുഎസ് രാജ്യങ്ങള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് ചൈന ആരോപിച്ചു. ഏപ്രില്‍ 2ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിവിധ രാജ്യങ്ങള്‍ക്കുമേല്‍ പ്രഖ്യാപിച്ച തീരുവകള്‍ പിന്നീട് ചൈന ഒഴികെയുള്ള രാജ്യങ്ങളുടെ മേലുള്ളത് മരവിപ്പിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പദ് വ്യവസ്ഥയായ ചൈനയെ ഒറ്റപ്പെടുത്തുകയും ചെയ്തു.

പലതവണയായി യുഎസ് ചൈനയുടെ ഉല്‍പന്നങ്ങളുടെ മേല്‍ 145 ശതമാനം തീരുവകള്‍ ഏര്‍പ്പെടുത്തി. അതേസമയം ചൈന യുഎസ് ചരക്കുകള്‍ക്കുമേല്‍ 125 ശതമാനവും തീരുവ ഏര്‍പ്പെടുത്തി. ഇതിന്റെ ഫലമായി ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം തടസ്സപ്പെട്ടു.



#Daily
Leave a comment