TMJ
searchnav-menu
post-thumbnail

TMJ Daily

ചൈന യുഎസിനുമേല്‍ തിരിച്ചടി തീരുവ ചുമത്തും

04 Mar 2025   |   1 min Read
TMJ News Desk

ചൈനയ്ക്കുമേല്‍ യുഎസ് ഏര്‍പ്പെടുത്തിയ തീരുവ ഇന്ന് നിലവില്‍ വരാനിരിക്കേ തിരിച്ചടിയായുള്ള തീരുവ ചൈന യുഎസിനുമേല്‍ ചുമത്തും. യുഎസിലേക്കുള്ള ഫെന്റാനൈല്‍ ഒഴുക്കിന് പിന്നില്‍ ചൈനയാണെന്ന് ആരോപിച്ചാണ് ചൈനയ്ക്കുമേല്‍ തീരുവ ചുമത്തിയത്.

ചൈനയില്‍ നിന്നും യുഎസ് ഇറക്കുമതി ചെയ്യുന്നവയുടെ മേല്‍ 10 ശതമാനം അധിക തീരുവയാണ് ഏര്‍പ്പെടുത്തിയത്. നിലവിലുള്ള തീരുവയ്‌ക്കൊപ്പം ഇതും കൂടി ചേരുമ്പോള്‍ തീരുവ 20 ശതമാനം ആകും.

ഫെന്റാനൈല്‍ ഉല്‍പാദത്തിന് ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ ചൈന വിതരണം ചെയ്യുന്നതായി യുഎസ് ആരോപിക്കുന്നു. എന്നാല്‍ തങ്ങള്‍ തെറ്റൊന്നും ചെയ്യുന്നില്ലെന്നാണ് ചൈനയുടെ മറുവാദം.

അമേരിക്കയില്‍ നിന്നുള്ള കാര്‍ഷിക, ഭക്ഷ്യോല്‍പന്നങ്ങളുടെ മേല്‍ ചൈന തീരുവ ചുമത്തുമെന്ന് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് കൂടാതെ, തീരുവകളും തീരുവേതര നടപടികളും ചൈന യുഎസിനെതിരെ സ്വീകരിക്കും. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉടമസ്ഥതയിലുള്ള പീപ്പിള്‍സ് ഡെയ്‌ലിയുടെ ടാബ്ലോയ്ഡ് ആണ് ഗ്ലോബല്‍ ടൈംസ്.

യുഎസിന്റെ ഏകപക്ഷീയമായ താരീഫുകള്‍ ലോകവ്യാപാര സംഘടനയുടെ ചട്ടങ്ങളെ ലംഘിക്കുന്നതാണെന്ന് ചൈന ആരോപിക്കുന്നു. അത്തരം നടപടികള്‍ ചൈനയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നില്ല. പകരം, ചൈനയും യുഎസും തമ്മിലുള്ള സാമ്പത്തിക, വ്യാപാര ബന്ധങ്ങള്‍ക്ക് ദോഷകരമാകുമെന്നും പതിവായുള്ള അന്താരാഷ്ട്ര വ്യാപാരത്തെ തകര്‍ക്കുമെന്നും ചൈനയുടെ വാണിജ്യ മന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു.





#Daily
Leave a comment