TMJ
searchnav-menu
post-thumbnail

TMJ Daily

ചൂരല്‍മല- മുണ്ടക്കൈ ദുരന്തം: ഡിവൈഎഫ്ഐ 100 വീടുകള്‍ വച്ചുനല്‍കും

22 Mar 2025   |   1 min Read
TMJ News Desk

യനാട്ടില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ ചൂരല്‍മല- മുണ്ടകൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് ഡിവൈഎഫ്ഐ 100 വീടുകള്‍ നിര്‍മ്മിച്ചു നല്‍കും. നമ്മള്‍ വയനാട് പദ്ധതിയിലൂടെയാണ് വീടുകളുടെ നിര്‍മ്മാണം നടത്തുന്നത്.

25 വീടുകള്‍ വച്ച് നല്‍കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ വീട് നിര്‍മ്മിക്കാനുള്ള പണം സമാഹരിക്കാനുള്ള പരിശ്രമം വന്‍വിജയമായതിനെ തുടര്‍ന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നതിന്റെ നാലിരട്ടി വീടുകള്‍ ദുരന്തബാധിതര്‍ക്ക് വച്ചു നല്‍കാനുള്ള തീരുമാനമെടുത്തത്.

ദുരന്തത്തിന്റെ രക്ഷാപ്രവര്‍ത്തന ഘട്ടത്തിന്റെ ആദ്യ മിനുട്ട് മുതല്‍ ഡിവൈഎഫ്‌ഐ - യൂത്ത് ബ്രിഗേഡ് രംഗത്തുണ്ടായിരുന്നു.

ആക്രി ശേഖരിച്ച് വിറ്റും ചായക്കട നടത്തിയും കൂലിപ്പണികള്‍ ചെയ്തും പുസ്തകങ്ങള്‍ വിറ്റും വാഹനങ്ങള്‍ കഴുകിയും മത്സ്യം പിടിച്ച് വില്പന നടത്തിയുമാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വീട് നിര്‍മിക്കാനുള്ള പണം കണ്ടെത്തിയത്.

പുരസ്‌കാര, ഫെലോഷിപ്പ്, ശമ്പള തുകകളും വിവാഹ ചടങ്ങുകള്‍ക്ക് മാറ്റിവച്ച തുകയും ആളുകള്‍ സംഭാവന ചെയ്തു. കൂടാതെ ആഭരണങ്ങളും ഭൂമിയും ആട്, പശു ഉള്‍പ്പെടുന്ന വളര്‍ത്ത് മൃഗങ്ങളേയും നല്‍കി ജനങ്ങള്‍ നല്‍കി.

നമ്മള്‍ വയനാട് പദ്ധതിയില്‍ 100 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതിനുള്ള ധാരണാ പത്രവും  സമാഹരിച്ച തുകയും കൈമാറുന്ന ചടങ്ങ് മാര്‍ച്ച് 24ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വൈകുന്നേരം 5 മണിക്ക് നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. യൂത്ത് ബ്രിഗേഡ് സംഗമവും നടക്കും.


#Daily
Leave a comment