
ലോകക്രമത്തിന് ഭീഷണി ചൈനയും റഷ്യയും മുന്നറിയിപ്പ് നല്‍കി സിഐഎ, എം ഐ 6 മേധാവികള്‍
ആഗോള ക്രമം നിരവധി ഭീഷണികള്‍ നേരിടുന്നതായി അമേരിക്കന്‍, ബ്രിട്ടീഷ് വിദേശ രഹസ്യാന്വേഷണ ഏജന്‍സികളായ സിഐഎയുടെയും എംഐ 6ന്റെയും മേധാവികള്‍. ഫിനാന്‍ഷ്യല്‍ ടൈംസ് പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെയാണ് ഇരുമേധാവികളും ഈ മുന്നറിയിപ്പ് നല്‍കിയത്. യുഎസിന്റെയും യുകെയുടെയും ചാര മേധാവികള്‍ ചൈനയെയും റഷ്യയെയുമാണ് നിലവിലെ സ്ഥിതിയിലെ പ്രധാന വെല്ലുവിളികളായി വിശേഷിപ്പിച്ചിരിക്കുന്നത്. സാങ്കേതിക വിദ്യയുടെ വളര്‍ച്ച ഭൗമ-രാഷ്ട്രീയ പ്രവണതകളെ ഗണ്യമായി ത്വരിതപ്പെടുത്തിയ ലോകത്തിന്റെ തല്‍സ്ഥിതി നിലനിര്‍ത്താന്‍ വാഷിംഗ്ടണും ലണ്ടനും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ബില്‍ ബേണ്‍സും റിച്ചാര്‍ഡ് മൂറും ഈ ലേഖനത്തിലൂടെ പറയുന്നുണ്ട്. 2022 ഫെബ്രുവരിയില്‍ യുക്രൈയ്ന്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ പാശ്ചാത്യരാജ്യങ്ങളുമായുള്ള ബന്ധത്തിലുണ്ടായ കുത്തനെയുള്ള അകല്‍ച്ചയെ തുടര്‍ന്ന്, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന റഷ്യന്‍ ഉദ്യോഗസ്ഥര്‍ യുഎസ് അധീശത്വത്തിന്റെ അവസാനവും ബഹുധ്രുവത്വത്തിലേക്കുള്ള ആഗോള മാറ്റവും പ്രഖ്യാപിച്ചിരുന്നു.
ആപേക്ഷിക സമാധാനത്തിലേക്കും സ്ഥിരതയിലേക്കും നയിക്കുകയും, ഉയര്‍ന്ന ജീവിത നിലവാരവും അവസരങ്ങളും സമൃദ്ധിയും നല്‍കുകയും ചെയ്ത സമതുലിതമായ സംവിധാനമാണെങ്കിലും ശീതയുദ്ധത്തിനുശേഷം ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഭീഷണിയിലാണ് അന്താരാഷ്ട്ര ലോകക്രമമെന്നും യുകെയും യുഎസും തമ്മിലുള്ള പ്രത്യേക അടിത്തറയിലൂടെയാണ് ഈ അപകടസാധ്യതയെ നേരിടാന്‍ പോകുന്നതെന്നും ഇരുവരും ലേഖനത്തില്‍ പറയുന്നുണ്ട്. റഷ്യ, യൂറോപ്പിലുടനീളം അട്ടിമറി പ്രചാരണം നടത്തുന്നതായും ഇരു രാജ്യങ്ങള്‍ക്കിടയിലും വിള്ളലുകള്‍ ഉണ്ടാക്കാന്‍ രൂപകല്‍പ്പന ചെയ്ത നുണകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നതായും ബേണ്‍സും മൂറും ആരോപിക്കുന്നു.
21-ാം നൂറ്റാണ്ടിലെ പ്രധാന ഇന്റലിജന്‍സ് ജിയോപൊളിറ്റിക്കല്‍ വെല്ലുവിളി ചൈനയുടെ ഉയര്‍ച്ചയാണെന്നാണ് സിഐഎയുടെയും എംഐ6ന്റെയും വിലയിരുത്തല്‍. ഈ മുന്‍ഗണനയെ പ്രതിഫലിപ്പിക്കുന്നതിന് അവരുടെ പ്രവര്‍ത്തന രീതി ഇതിനകം പുനഃസംഘടിപ്പിച്ചിട്ടുമുണ്ട്. പാശ്ചാത്യരാജ്യങ്ങള്‍ക്ക് കൂടുതല്‍ ആയുധങ്ങള്‍ നല്‍കാനും റഷ്യയ്ക്കുള്ളില്‍ അവയുടെ ഉപയോഗത്തിനുള്ള നിയന്ത്രണങ്ങള്‍ നീക്കാനും യുക്രൈയ്ന്‍ ആഹ്വാനം ചെയ്യുന്നുണ്ട്. യുക്രൈയിനുള്ള പിന്തുണ തടയരുതെന്നും ഇരുമേധാവികളും ആവശ്യപ്പെടുന്നു.
പടിഞ്ഞാറ് സഖ്യം ഒരു ന്യൂനപക്ഷമാണെന്ന് നാം മറക്കരുതെന്നും, പടിഞ്ഞാറിന്റെ നിരാശാജനകമായ കൂട്ടായ ചെറുത്തുനില്‍പ്പിനെ ഞങ്ങള്‍ കാണുന്നുവെന്നും ജൂണ്‍ ആദ്യം സെന്റ് പീറ്റേഴ്സ്ബര്‍ഗ് ഇന്റര്‍നാഷണല്‍ ഇക്കണോമിക് ഫോറത്തില്‍ (SPIEF) സംസാരിക്കവെ റഷ്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ട്.
''ഞങ്ങള്‍ പോളിസെന്‍ട്രിസത്തെക്കുറിച്ചും മുന്‍ മാനദണ്ഡങ്ങളില്‍ നിന്നുള്ള വ്യതിചലനത്തെക്കുറിച്ചുമാണ് സംസാരിക്കുന്നത്, പടിഞ്ഞാറിന്റെ നിരാശകൊണ്ട് ഏതിനും തുനിഞ്ഞ കൂട്ടായ ചെറുത്തുനില്‍പ്പിനെ ഞങ്ങള്‍ കാണുന്നു. മുന്‍ മാതൃകകളില്‍ നിന്നുള്ള വിച്ഛേദനത്തെ കുറിച്ചാണ് , സ്വന്തം ആധിപത്യം പോലെ, ഒരു നിയമത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ലോകക്രമം പോലെ, അവര്‍ മുമ്പത്തെപ്പോലെ ആധിപത്യം സ്ഥാപിക്കണം, ആധിപത്യശക്തി ചെയ്യാന്‍ അനുവദിക്കുന്നത് മാത്രം എല്ലാവരും ചെയ്യണം'.പാശ്ചാത്യ ആഖ്യാനങ്ങള്‍, മള്‍ട്ടിപോളാരിറ്റിയില്‍ വിശ്വസിക്കുന്ന ആഗോളതലത്തിലെ ഭൂരിപക്ഷം സ്വീകരിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.