
സിവില്‍ സര്‍വീസ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു; ശക്തി ദുബെയ്ക്ക് ഒന്നാം റാങ്ക്
യു പി എസ് സി 2024ല്‍ നടത്തിയ സിവില്‍ സര്‍വീസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ശക്തി ദുബെയ്ക്കാണ് ഒന്നാം റാങ്ക്. ഹര്‍ഷിത ഗോയല്‍ രണ്ടാം റാങ്കും ഡോങ്ക്രേ അര്‍ച്ചിത് പരാഗ് മൂന്നാം റാങ്കും നേടി.
ആദ്യ അഞ്ച് റാങ്കില്‍ മൂന്ന് റാങ്കുകള്‍ സത്രീകള്‍ക്കാണ്. ആദ്യ 25 പേരില്‍ 11 സ്ത്രീകളും 14 പുരുഷന്‍മാരും ഉള്‍പ്പെടുന്നു. ഐഐടി, എന്‍ഐടി, വിഐടി, ജെഎന്‍യു പോലുള്ള രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ചവരാണ് ഉന്നത റാങ്കുകള്‍ നേടിയതെന്നും യു പി എസ് സി അറിയിച്ചു.
ആദ്യ അറുപത് റാങ്കുകളില്‍ ഏഴ് മലയാളികള്‍ ഇടംപിടിച്ചു. ബി ശിവചന്ദ്രന് 23ാം റാങ്കും ആല്‍ഫ്രഡ് തോമസിന് 33ാം റാങ്കും ആര്‍ മോണിക്കയ്ക്ക് 39ാം റാങ്കും പി പവിത്രയ്ക്ക് 42ാം റാങ്കും മാളവിക ജി നായര്‍ക്ക് 45ാം റാങ്കും ജി പി നന്ദനയ്ക്ക് 47ാം റാങ്കും സോണറ്റ് ജോസിന് 54ാം റാങ്കും ലഭിച്ചു.
ഈ വര്‍ഷം ഐഎഎസ്, ഐഎഫ്എസ്, ഐപിഎസ്, ഗ്രൂപ്പ് എ, ഗ്രൂപ്പ് ഡി കേന്ദ്ര സര്‍വീസുകള്‍ തുടങ്ങിയ വിവിധ സര്‍വീസുകളിലേക്കായി 1,009 പേരെയാണ് തിരഞ്ഞെടുത്തത്.
5,83,213 പേരാണ് പ്രാഥമിക പരീക്ഷ എഴുതിയത്. ഇതില്‍ 14,627 പേര്‍ മെയിന്‍സ് പരീക്ഷയ്ക്ക് യോഗ്യത നേടി. 2,845 പേരെയാണ് അഭിമുഖത്തിനായി ക്ഷണിച്ചത്.