
ചുരാചന്ദ്പൂർ
മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം: ഒരാള്‍ കൊല്ലപ്പെട്ടു
മണിപ്പൂരിലെ ചുരാചന്ദ്പൂര്‍ ജില്ലയില്‍ കുക്കി-സോ ഗോത്രവിഭാഗങ്ങളുടെ ഉപഗോത്രങ്ങളായ മാര്‍ ഗോത്രവും സോമി ഗോത്രവും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും അനവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 53 വയസ്സുള്ള ലാല്‍റോപി പക്കുമേറ്റ് ആണ് കൊല്ലപ്പെട്ടത്.
മാര്‍ച്ച് 18ന് സോമി ഗോത്രക്കാര്‍ അവരുടെ പതാക ഉയര്‍ത്താനുള്ള ശ്രമത്തെ മാര്‍ ഗോത്രക്കാര്‍ എതിര്‍ത്തതിനെ തുടര്‍ന്നാണ് അക്രമം ഉണ്ടായത്. മാര്‍ച്ച് 16ന് രാത്രി മാര്‍ നേതാവ് സെന്‍ഹാങിനെ ആക്രമിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷം ആരംഭിച്ച ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇരുവിഭാഗങ്ങളും തമ്മില്‍ സമാധാന കരാര്‍ ഒപ്പിട്ടുവെങ്കിലും സംഘര്‍ഷം തുടരുകയായിരുന്നു. സോമി വിദ്യാര്‍ത്ഥി ഫെഡറേഷന്‍ അനിശ്ചിതകാല അടിയന്തര പണിമുടക്ക് ഇന്നലെ പ്രഖ്യാപിച്ചു.
സമാധാനം പുനസ്ഥാപിക്കാന്‍ പൊലീസ് ചുരചന്ദ്പൂര്‍ പട്ടണത്തില്‍ ഫ്‌ളാഗ് മാര്‍ച്ച് നടത്തി. തര്‍ക്കം സമാധാനപരമായി പരിഹരിക്കുന്നതിന് ചര്‍ച്ച നടത്താന്‍ ഗോത്ര നേതാക്കളോട് ജില്ലാ അധികൃതര്‍ ആവശ്യപ്പെട്ടു.
ചുരന്ദ്പൂര്‍, ഫെര്‍സാവല്‍ ജില്ലകളിലെ എംഎല്‍എമാര്‍ ജനങ്ങളോട് സംയമനം പാലിക്കാനും സര്‍ക്കാര്‍ ഇടപെടലും ആവശ്യപ്പെട്ടുകൊണ്ട് സംയുക്ത പ്രസ്താവന ഇറക്കിയിട്ടുണ്ട്. ജില്ലയില്‍ സ്‌കൂളുകളും കടകളും അടഞ്ഞ് കിടക്കുകയാണ്.