TMJ
searchnav-menu
post-thumbnail

TMJ Daily

ഹിമാചൽ പ്രദേശിലെ മേഘവിസ്ഫോടനത്തിൽ വ്യാപക നാശം 

14 Aug 2025   |   1 min Read
TMJ News Desk

ഹിമാചൽ പ്രദേശിലെ മേഘവിസ്ഫോടനത്തിൽ ഒട്ടേറെ പ്രദേശങ്ങൾ ഒറ്റപെട്ടു. 300ലധികം റോഡുകൾ ഒലിച്ച് പോയി. രണ്ട് ദേശീയപാതകളടക്കം മുന്നൂറോളം റോഡുകൾ അടച്ചു. ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ സത്‍ലജ് നദിക്ക് കുറുകെയുള്ള പാലം മുങ്ങി. നിരവധി മേഖലകൾ ഒറ്റപ്പെട്ടതായി അധികൃതർ പറഞ്ഞു. മിന്നൽ പ്രളയത്തിൽ വ്യാപക നാശങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കിന്നാവുർ ജില്ലയിലെ ഋഷി ഡോഗ്രി താഴ്‌വരയ്ക്ക് സമീപമുണ്ടായ മേഘവിസ്ഫോടനമാണ് മിന്നൽ പ്രളയത്തിന് കാരണമായത്. സൈന്യത്തിൻ്റെ നേത‍ൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. എന്നാൽ കനത്ത മഴ നിലനിൽക്കുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണ്.

ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ നിരവധി ആളുകൾ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.

ഉത്തരേന്ത്യയിൽ 17 വരെ മഴ തുടരുമെന്നാണ് അറിയിപ്പ്. മൺസൂൺ ആരംഭിച്ചതിനുശേഷം സംസ്ഥാനത്തിന് 2031 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.

 

#Daily
Leave a comment