TMJ
searchnav-menu
post-thumbnail

TMJ Daily

അന്‍വര്‍ വഞ്ചിച്ചുവെന്ന് മുഖ്യമന്ത്രി

02 Jun 2025   |   1 min Read
TMJ News Desk

പി വി അന്‍വര്‍ വഞ്ചിച്ചതാണ് ഉപതെരഞ്ഞെടുപ്പിന് കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മള്‍ ഒരു ചതിയ്ക്ക് ഇരയായാണ് ഒരു തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലമ്പൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏതെങ്കിലും തരത്തില്‍ ആശങ്കപ്പെടുന്ന മുന്നണിയല്ല എല്‍ഡിഎഫ് എന്നും തികഞ്ഞ ആത്മവിശ്വാസത്തോടെ തെരഞ്ഞെടുപ്പിനെ നേരിടാന്‍ മുന്നണിക്ക് കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാരിന് തുടര്‍ഭരണത്തിലേക്ക് പോകാന്‍ കരുത്താകുന്ന ജനവിധിയാകും നിലമ്പൂരില്‍ ഉണ്ടാകുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ഒമ്പത് വര്‍ഷമായി തുടരുന്ന എല്‍ഡിഎഫ് ഭരണം സമൂഹത്തിലുണ്ടാക്കുന്ന മാറ്റം ജനം കാണുന്നുണ്ടെന്നും ആ മാറ്റം അനുഭവിച്ചവരാണ് നിലമ്പൂരുകാരെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്‍ഡിഎഫിന്റേത് പൊയ് വാക്കുകളോ പൊള്ളയായ വാഗ്ദാനങ്ങളോ അല്ലെന്ന് ജനത്തിന് അറിയാമെന്നും പുതിയ വിഭാഗങ്ങളും എല്‍ഡിഎഫിനെ പിന്തുണയ്ക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാടിന് ദ്രോഹകരമായത് എന്തായാലും എതിര്‍ക്കാന്‍ അറച്ചുനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.


#Daily
Leave a comment