TMJ
searchnav-menu
post-thumbnail

Photo: PTI

TMJ Daily

ജഡ്ജിമാരുടെ നിയമനത്തിനെതിരെ വീണ്ടും കൊളീജിയം

23 Mar 2023   |   1 min Read
TMJ News Desk

ഡ്ജിമാരുടെ നിയമനവിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപടികളെ അതിരൂക്ഷമായി വിമര്‍ശിച്ച് വീണ്ടും സുപ്രീംകോടതി കൊളീജിയം. ആവര്‍ത്തിച്ച് ശുപാര്‍ശ ചെയ്ത പേരുകള്‍ പോലും അംഗീകരിക്കാതെ പിടിച്ചുവച്ചിരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കൊളീജിയം വ്യക്തമാക്കി. അഞ്ച് ജില്ലാ ജഡ്ജിമാരെ മദ്രാസ് ഹൈക്കോടതി ജഡ്ജിമാരാക്കാന്‍ ശുപാര്‍ശ ചെയ്ത് പുറപ്പെടുവിച്ച പ്രമേയത്തിലാണ് കൊളീജിയത്തിന്റെ വിമര്‍ശനം.

മദ്രാസ് ഹൈക്കോടതിയിലേക്ക് അഭിഭാഷകനായ ആര്‍. ജോണ്‍ സത്യന്റെ പേര് വീണ്ടും ശുപാര്‍ശ ചെയ്തിട്ടും അംഗീകാരം നല്‍കാത്തത് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇത് ആശങ്കപ്പെടുത്തുന്ന നടപടിയാണ്. ശുപാര്‍ശ ചെയ്ത പേരുകള്‍ ദീര്‍ഘകാലം പിടിച്ചുവയ്ക്കുന്നതിലൂടെ സീനിയോരിറ്റി നഷ്ടം സംഭവിക്കുമെന്നും പ്രമേയത്തില്‍ പറയുന്നു.

കഴിഞ്ഞ ജനുവരി 17 നാണ് ജോണ്‍ സത്യന്റെ പേര് കൊളീജിയം വീണ്ടും അയച്ചത്. ഇദ്ദേഹത്തിന്റെ പേര് ശുപാര്‍ശ ചെയ്തതിനുശേഷം നിര്‍ദേശിച്ച പേരുകളില്‍ പലതിലും കേന്ദ്രം അംഗീകാരം നല്‍കി നിയമനം നടത്തിയിട്ടുണ്ട്. ഏറെ വിവാദം ഉയര്‍ത്തിയ ജസ്റ്റിസ് എല്‍. വിക്‌ടോറിയ ഗൗരിയുടെ നിയമനവും ഇതില്‍ ഉള്‍പ്പെടുന്നുവെന്നും കൊളീജിയം ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, കെ.എം ജോസഫ് എന്നിവരുള്‍പ്പെട്ട കൊളീജിയം യോഗമാണ് വിലയിരുത്തിയത്.

#Daily
Leave a comment