
തണ്ണീർത്തട സംരക്ഷണം ആവശ്യമെന്ന് കൊളംബിയയും ഇക്വഡോറും
രാജ്യത്തെ ജലചക്രത്തെ നിയന്ത്രിക്കുന്ന തണ്ണീർത്തടങ്ങളെ സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണ് കൊളംബിയയിലെയും ഇക്വഡോറിലെയും പ്രാദേശിക സമൂഹങ്ങൾ. കൊളംബിയയും ഇക്വഡോറും ഊർജ്ജത്തിനായി ഹൈഡ്രോ ഇലക്ട്രിക് ഡാമുകളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. എൽ നിനോ പ്രതിഭാസം ഇരു രാജ്യങ്ങളിലെയും വരൾച്ചയ്ക്ക് കാരണമായി തീർന്നിരുന്നു. കാലാവസ്ഥ മാറ്റവും മനുഷ്യരുടെ പ്രവർത്തനങ്ങളും ഈ സാഹചര്യം കൂടുതൽ വഷളാക്കി.
ഈ രണ്ട് രാജ്യങ്ങളിൽ നിന്നുമുള്ള പ്രവർത്തകർ പരമോസ് എന്നറിയപ്പെടുന്ന തണ്ണീർത്തടത്തിന്റെ സംരക്ഷണത്തിനും ജല സംരക്ഷണത്തിനുമായുള്ള ശ്രമത്തിലാണ്. ലോകത്തിലെ പാരമോസുകളിൽ അധികവും ജലത്തെ ആഗിരണം ചെയ്യുകയും വരൾച്ചയുടെ കാലത്ത് അവ സാവധാനം പുറത്തു വിടുന്നതിലൂടെ ജലചക്രത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു.
ഇവയിൽ അധികവും കൊളംബിയ, പെറു, ഇക്വഡോർ എന്നിവടങ്ങളിലാണ് കണ്ടു വരുന്നത്. ആമസോണിലെ വനനശീകരണവും കാലാവസ്ഥ വ്യതിയാനവും മണ്ണ് മോശമായതും ജലത്തിന്റെ ചലനാത്മകതയിൽ മാറ്റം വരുത്തി. ഐക്യരാഷ്ട്രസംഘടനയുടെ ജൈവ വൈവിധ്യ സമ്മേളനത്തിന് ആതിഥേയത്യം വഹിക്കാനിരിക്കെ ആണ് കൊളംബിയ ഈ പ്രതിസന്ധി നേരിടുന്നത്.
കൊളംബിയയുടെ തലസ്ഥാനമായ ബൊഗോട്ടയിലെ ജലവിതരണം പരിമിതപ്പെടുത്തുന്നതിന് വരൾച്ച കാരണമായി. ഇക്വഡോറിൽ ജലസംഭരണികളിൽ ജലം നിലനിർത്താൻ വേണ്ടി വൈദ്യുതി നിയന്ത്രണം പ്രോത്സാഹിപ്പിക്കുന്നു. തൊട്ടടുത്ത പ്രദേശങ്ങളിലേക്കുള്ള വൈദ്യുതി വിതരണം കൊളംബിയ നിർത്തലാക്കി. ജലസംരക്ഷണത്തിന് സഹായിക്കുന്ന മരങ്ങൾ വച്ചു പിടിപ്പിക്കാനുള്ള പ്രവർത്തനങ്ങളിലാണ് എൽടാബ്ലോൺ എന്ന പ്രാദേശിക കമ്യൂണിറ്റിയുടെ പ്രവർത്തകർ.
പരാമോസുകളുടെ സംരക്ഷണം സഹായിക്കുന്ന മരങ്ങളാണ് പേപ്പർ ട്രീകൾ, അതിവരൾച്ചയുടെ ഘട്ടങ്ങളിൽ ഇവ സംഭരിച്ച ജലം പുറത്തുവിടുകയും ഭൂമിയിലെ ജലചക്രത്തെ സജീവമാക്കുകയും ചെയ്യും. കാലാവസ്ഥ വ്യതിയാനത്തിനെതിരായ പ്രവർത്തനങ്ങൾക്കും ജലസംരക്ഷണത്തിനും കൃഷിയുടെ ഭാവി ഉറപ്പാക്കുന്നതിലും ഈ നടപടികൾ നിർണ്ണായക പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു.