
TMJ Daily
ആശാ പ്രവര്‍ത്തകരുടെ ആവശ്യങ്ങള്‍ പഠിക്കാന്‍ സമിതി രൂപീകരിച്ചു
15 May 2025 | 1 min Read
TMJ News Desk
സമരം ചെയ്യുന്ന ആശാ പ്രവര്‍ത്തകര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ പഠിക്കുന്നതിനായി അഞ്ചംഗ കമ്മിറ്റിയെ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ചു. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
സമരം ചെയ്യുന്ന ആശാ പ്രവര്‍ത്തകരുമായി കഴിഞ്ഞ മാസം നടത്തിയ ചര്‍ച്ചയില്‍ പ്രഖ്യാപിച്ചിരുന്ന സമിതി രൂപീകരിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി.
വനിത, ശിശു ക്ഷേമ വകുപ്പ് ഡയറക്ടര്‍ ഹരിത വി കുമാറാണ് അഞ്ചംഗ കമ്മിറ്റിയുടെ അധ്യക്ഷ. അഡീഷണല്‍ ആരോഗ്യ സെക്രട്ടറി ആര്‍ സുഭാഷ് കണ്‍വീനറാണ്. ഫിനാന്‍സ്, തൊഴില്‍ വകുപ്പുകള്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന രണ്ട് അഡീഷണല്‍ സെക്രട്ടറിമാര്‍ അംഗങ്ങളാകും. ദേശീയാരോഗ്യ മിഷന്റെ സോഷ്യല്‍ ഡെവലപ്‌മെന്റ് മേധാവിയായ കെ എം സീനയും കമ്മിറ്റിയിലെ അംഗമാണ്.
ആശ പ്രവര്‍ത്തകരുടെ സംഘടനകളുടേയും തൊഴിലാളി യൂണിയനുകളുടേയും പ്രതിനിധികളുമായി കമ്മിറ്റി കൂടിക്കാഴ്ച്ച നടത്തും.
#Daily
Leave a comment


