
പുഷ്പന് വിട
കൂത്തുപ്പറമ്പ് വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവര്‍ത്തകന്‍ പുഷ്പന്‍ അന്തരിച്ചു. മൂന്ന് പതിറ്റാണ്ട് നീണ്ട കിടപ്പുജീവിതത്തിനൊടുവിലാണ് പുഷ്പന്‍ മരണത്തിന് കീഴടങ്ങുന്നത്.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1994 നവംബര്‍ 25ന് കേരളത്തെ നടുക്കിയ കൂത്തുപറമ്പ് പൊലീസ് വെടിവയ്പ്പ് നടന്നത്. വെടിവെയ്പിൽ അഞ്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. വെടിയേറ്റ് ശരീരം തളര്‍ന്ന് പുഷ്പന്‍ അന്നു മുതൽ കിടപ്പിലായിരുന്നു. കൂത്തുപറമ്പ് വെടിവെയ്പ്പിന് മുപ്പത് വർഷം തികയാൻ തികയാൻ രണ്ട് മാസം അവശേഷിക്കെയാണ് പുഷ്പൻ വിടപറയുന്നത്.
സ്വാശ്രയ മെഡിക്കൽ കോളജിനെതിരെ നടത്തിയ സമരവുമായി ബന്ധപ്പെട്ടായിരുന്നു പൊലീസ് വെടിവെയ്പ്. സമരത്തിന്റ ഭാഗമായി അന്നത്തെ സഹകരണ മന്ത്രിയായിരുന്ന എം വി രാഘവന് എതിരെ ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധത്തിന് നേരെ പൊലീസ് വെടിയുതിര്‍ക്കുകയായിരുന്നു.
കെ കെ രാജീവന്‍, കെ വി റോഷന്‍, വി മധു, സി ബാബു, ഷിബുലാല്‍ തുടങ്ങിയ അഞ്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകർ അന്നത്തെ വെടിവെപ്പില്‍ കൊല്ലപ്പെട്ടു. അന്ന് വെടിയേറ്റ് വീണ പുഷ്പനെ കാണാന്‍ ചെഗുവേരയുടെ മകള്‍ അലിഡ ഗുവേര ഉള്‍പ്പെടെ അനേകായിരങ്ങള്‍ 30 വർഷത്തിനകം മേനപ്രത്തെ വീട്ടിലെത്തിയിരുന്നു. കുടുംബത്തിനൊപ്പം സി പി എം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് പുഷ്പന് സാന്ത്വനമായി ഒപ്പമുണ്ടായിരുന്നത്.