TMJ
searchnav-menu
post-thumbnail

TMJ Daily

സിറിയയില്‍ സംഘര്‍ഷം രൂക്ഷം

30 Nov 2024   |   1 min Read
TMJ News Desk

സിറിയയില്‍ വീണ്ടും സംഘര്‍ഷം രൂക്ഷമാകുന്നു. സിറിയയിലെ വിമത സേന രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ അലപ്പോയിലേക്ക് കടന്നുകയറി. ഹയാത്ത് തഹ്‌രീര്‍ അല്‍ ഷാം എന്ന സായുധ വിഭാഗമാണ് അപ്രതീക്ഷിത ആക്രമണം നടത്തിയത്. പ്രസിഡന്റ് ബഷര്‍ അല്‍ അസദിന് ലഭിച്ച ഏറ്റവും വലിയ തിരിച്ചടിയായാണ് ഇതിനെ കണക്കാക്കുന്നത്. സംഭവത്തിന് പിന്നാലെ സിറിയന്‍ അധികൃതര്‍ അലപ്പോ വിമാനത്താവളവും നഗരത്തിലേക്കുള്ള റോഡുകളും അടച്ചിട്ടുണ്ട്.

ബുധനാഴ്ചയാണ് വിമതസേന അലപ്പോയിലേക്കുള്ള കടന്നുകയറ്റം ആരംഭിച്ചത്. 2016ന് ശേഷം ഇവര്‍ ഇപ്പോഴാണ് നഗരത്തിലേക്ക് തിരിച്ചെത്തുന്നത്. ഇറാന്റെയും റഷ്യയുടെയും ഷിഈ സായുധ വിഭാഗങ്ങളുടെയും സഹായത്തോടെ വിമതരെ അന്ന് തുരത്തുകയായിരുന്നു.

വിമതരുടെ നിയന്ത്രണത്തിലുള്ള ഇദ്‌ലിബില്‍ കഴിഞ്ഞ ആഴ്ചകളില്‍ റഷ്യയുടെയും സിറിയയുടെയും വ്യോമസേനകള്‍ ആക്രമണം നടത്തിയിരുന്നു. ഇതിന് മറുപടിയായിട്ടാണ് കടന്നാക്രമണമെന്നാണ് വിമതര്‍ പറഞ്ഞത്. അതേസമയം റഷ്യയുടെ സഹായത്തോടെ വിമതരെ ചെറുക്കുന്നുണ്ടെന്ന് സിറിയ വ്യക്തമാക്കി.



#Daily
Leave a comment