
TMJ Daily
അഫ്ഗാൻ-പാക് അതിർത്തിയിൽ സംഘർഷം
27 Oct 2025 | 1 min Read
TMJ News Desk
അഫ്ഗാനിസ്ഥാൻ-പാകിസ്ഥാൻ അതിർത്തിയിൽ ഉണ്ടായ സംഘർഷത്തിൽ 25 ഭീകരർ കൊല്ലപ്പെട്ടതായി പാക് സൈന്യം അറിയിച്ചു. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലാണ് ഏറ്റുമുട്ടൽ നടന്നത്. ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ അഞ്ച് സൈനികരും കൊല്ലപ്പെട്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായതെന്ന് പാക് സൈന്യം അറിയിച്ചു.
ദിവസങ്ങളായി തുടരുന്ന സംഘർഷം അവസാനിപ്പിക്കാനായി തുർക്കിയിലെ ഇസ്‌താംബുള്ളിൽ ഖത്തറിന്റെ മധ്യസ്ഥതയിൽ വെടിനിർത്തൽ കരാറിൽ ഒപ്പ് വച്ച സാഹചര്യത്തിലാണ് വീണ്ടും സംഘർഷം ഉണ്ടായത്.
#Daily
Leave a comment


