സിദ്ധരാമയ്യ | Photo: PTI
കർണാടകയിൽ ആദ്യ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്
കർണാടക നിയമസഭ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക കോൺഗ്രസ് പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ കർണാടകയിൽ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിച്ചില്ല. 124 കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പട്ടികയാണ് പുറത്ത് വന്നത്. 224 അംഗ കർണാടക നിയമ സഭയുടെ നിലവിലെ കാലാവധി മെയ് 23 ഓടെ അവസാനിക്കും. കാലാവധി അവസാനിക്കുന്നതിനു മുൻപായി പുതിയ സർക്കാർ രൂപീകരിക്കാൻ പറ്റുന്ന വിധത്തിൽ തെരഞ്ഞെടുപ്പു കമ്മീഷൻ തീയതികൾ പ്രഖ്യാപിച്ചേക്കും. വോട്ടെടുപ്പ് മേയ് പകുതിയോടെ നടക്കും എന്നാണ് സൂചന. കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഡി.കെ.ശിവകുമാർ കനകപുരിയിൽ തന്നെ വീണ്ടും മത്സരിക്കും. സിദ്ധരാമയ്യ വരുണയിലും, കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകൻ പ്രിയങ്ക് ഖാർഗെ ചിത്താപുറിലും മത്സരിക്കും.
കോൺഗ്രസിന് സർവോദയ കർണാടക പാർട്ടി പിന്തുണ പ്രഖ്യാപിച്ചു. മമത ബാനർജിയും എച്ച്.ഡി.കുമാര സ്വാമിയും നടത്തിയ ചർച്ചയുടെ ഫലമായി ജെഡിഎസ്സും തൃണമൂൽ കോൺഗ്രസും സഹകരിക്കാൻ തീരുമാനമായി. ജെഡിഎസ്സി ന് വേണ്ടി മമത പ്രചരണത്തിനിറങ്ങും. 2018 ലെ തെരഞ്ഞെടുപ്പിൽ ഏറ്റവും വലീയ ഒറ്റക്കക്ഷിയായിട്ടും ജെഡിഎസ്,കോൺഗ്രസ് അംഗങ്ങളെ പാളയത്തിലെത്തിച്ചാണ് ബിജെപി അധികാരത്തിലെത്തിയത്.