TMJ
searchnav-menu
post-thumbnail

TMJ Daily

അമിത് ഷാ വന്‍പരാജയമെന്ന് കോണ്‍ഗ്രസ്

03 May 2025   |   1 min Read
TMJ News Desk

ണിപ്പൂര്‍ കലാപം ആരംഭിച്ചതിന്റെ വാര്‍ഷികത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായേയും കടന്നാക്രമിച്ച് കോണ്‍ഗ്രസ്. മണിപ്പൂരിനെ മോഡി അവഗണിക്കുകയാണെന്നും സംസ്ഥാനത്തെ സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വന്‍പരാജയമാണെന്നും കോണ്‍ഗ്രസ് പറഞ്ഞു. 2023ന് മെയ് മൂന്നിനാണ് മണിപ്പൂരില്‍ വര്‍ഗീയ കലാപം പൊട്ടിപ്പുറപ്പെട്ടത്.

ബിജെപി മണിപ്പൂരില്‍ വന്‍ഭൂരിപക്ഷത്തോടെ 2022 ഫെബ്രുവരി 22ന് സര്‍ക്കാര്‍ രൂപീകരിച്ചുവെന്നും ഇന്നേക്ക് കൃത്യം രണ്ട് വര്‍ഷം മുമ്പ് സംസ്ഥാനത്ത് വര്‍ഗീയ അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടുവെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.

സംസ്ഥാനത്തെ ഇരട്ടയെഞ്ചിന്‍ സര്‍ക്കാരിന്റെ സ്വയം-തീരുമാനിക്കപ്പെട്ട, സ്വയം-നിയന്ത്രിതമായ പാളംതെറ്റല്‍ 2023 മെയ് മൂന്നിന് ആരംഭിച്ചുവെന്ന് രമേശ് എക്‌സില്‍ കുറിച്ചു. സംസ്ഥാനത്ത് ഭരണഘടനാ സംവിധാനം പൂര്‍ണമായും തകര്‍ന്നുവെന്ന് മൂന്ന് മാസങ്ങള്‍ക്കുശേഷം സുപ്രീംകോടതി പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'2025 ഫെബ്രുവരി 13ന് സംസ്ഥാന നിയമസഭയില്‍ കോണ്‍ഗ്രസ് അവിശ്വാസ പ്രമേയം അവതരിപ്പിക്കാനൊരുങ്ങിയപ്പോള്‍ മോഡി സര്‍ക്കാര്‍ മുഖ്യമന്ത്രിയെ രാജിവയ്പ്പിക്കുകയും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയും ചെയ്തു. ജനങ്ങള്‍ ആവശ്യപ്പെട്ട് 20 മാസങ്ങള്‍ക്കുശേഷമാണത് സംഭവിച്ചത്,' അദ്ദേഹം
പറഞ്ഞു.മണിപ്പൂരിന്റെ കഷ്ടപ്പാടുകള്‍ തുടരുകയാണെന്ന് രമേശ് പറഞ്ഞു. 'രാഷ്ട്രീയക്കളികള്‍ നടന്നു. പരിഹാര നടപടികള്‍ ഒന്നും നടക്കുന്നില്ല.' 60,000ത്തില്‍ അധികം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നുവെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.


#Daily
Leave a comment