
കേരളത്തില്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ട്: രാഹുല്‍ ഗാന്ധി
കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കാള്‍ ഒറ്റക്കെട്ടാണെന്നും ഭാവിയിലെ ലക്ഷ്യത്തിന്റെ വെളിച്ചത്തില്‍ ഒരുമിച്ചെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ന്യൂഡല്‍ഹിയിലെ ഇന്ദിരാ ഭവനില്‍ കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ ഒരുമിച്ചതിന്റെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ പ്രസ്താവന.
ടീം കേരള എന്ന ഹാഷ് ടാഗോടു കൂടി അദ്ദേഹം കോണ്‍ഗ്രസ് നേതാക്കളുടെ ചിത്രം ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തു.
അച്ചടക്കം, ഐക്യം, സംസ്ഥാനത്ത് പാര്‍ട്ടിയെ ശക്തിപ്പെടുത്തല്‍ എന്നിവ ലക്ഷ്യമാക്കി ഇന്ദിരാ ഭവനില്‍ മൂന്ന് മണിക്കൂര്‍ നേരം കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തി.
രാഷ്ട്രീയ തന്ത്രത്തെക്കുറിച്ച് വളരെ ശ്രദ്ധാലു ആകണമെന്നും പാര്‍ട്ടി ലൈനില്‍ നിന്നും മാറി എന്തെങ്കിലും പറയുകയോ ചെയ്യുകയോ പാടില്ലെന്ന് രാഹുല്‍ നേതാക്കളെ ഉപദേശിച്ചുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
കേരളത്തിലെ പാര്‍ട്ടി ഘടകത്തെ ശക്തിപ്പെടുത്താന്‍ അച്ചടക്കത്തിനും ഐക്യം ഉറപ്പാക്കുന്നതിനും ഒഴിവുള്ള നേതൃസ്ഥാനങ്ങളില്‍ നിയമനം നടത്തുന്നതിനും കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഊന്നല്‍ നല്‍കി.
ഖാര്‍ഗെയേയും രാഹുലിനേയും കൂടാതെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, വയനാട് എംപി പ്രിയങ്ക ഗാന്ധി, കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് വി ഡി സതീശന്‍, തിരുവനന്തപുരം എംപി ശശി തരൂര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.