TMJ
searchnav-menu
post-thumbnail

TMJ Daily

ജര്‍മ്മനിയില്‍ കണ്‍സര്‍വേറ്റീവുകള്‍ മുന്നില്‍; ഫ്രെഡ്രിഷ് മെഴ്‌സ് ചാന്‍സലറാകും

24 Feb 2025   |   1 min Read
TMJ News Desk

ര്‍മ്മനിയിലെ പൊതുതിരഞ്ഞെടുപ്പില്‍ ഫ്രെഡ്രിഷ് മെഴ്‌സിന്റെ നേതൃത്വത്തിലുള്ള കണ്‍സര്‍വേറ്റീവുകള്‍ മുന്നില്‍. അദ്ദേഹം നേതൃത്വം നല്‍കുന്ന സിഡിയു- സിഎസ്യു സഖ്യം 28.6 ശതമാനം വോട്ടുകള്‍ നേടി. ആകെ 630 സീറ്റില്‍ 209 സീറ്റുകളാണ് സഖ്യം നേടിയത്. അധികാരത്തിലെത്താന്‍ മറ്റ് പാര്‍ട്ടികളുമായി ഈ സഖ്യത്തിന് കൈകോര്‍ക്കേണ്ടി വരും. ചെറുപാര്‍ട്ടികളുമായി ചര്‍ച്ചകള്‍ ആരംഭിച്ചു.

മെഴ്‌സ് ചാന്‍സലര്‍ ആകാനാണ് സാധ്യത. ഇതുവരേയും ഒരു മന്ത്രി സ്ഥാനം പോലും വഹിച്ചിട്ടില്ലാത്ത വ്യക്തിയാണ് മെഴ്‌സ്. ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പരാജയപ്പെട്ട രാഷ്ട്രീയക്കാരനായി വിലയിരുത്തപ്പെട്ട വ്യക്തിയാണ് അദ്ദേഹം.

തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മ്മനി (എഎഫ്ഡി) 20.8 ശതമാനം വോട്ടുകള്‍ നേടിയിട്ടുണ്ട്. എന്നാല്‍ എഎഫ്ഡി പ്രതീക്ഷിച്ച വോട്ടുകള്‍ നേടിയിട്ടില്ല. 34 ശതമാനം വോട്ടുകള്‍ നേടുമെന്ന് ചില സര്‍വേകള്‍ പ്രവചിച്ചിരുന്നു. ജര്‍മ്മനി മാറ്റത്തിനുവേണ്ടി വോട്ട് ചെയ്തുവെന്ന് എഎഫ്ഡി നേതാവ് ആലീസ് വീഡല്‍ പറഞ്ഞു. സഖ്യകക്ഷിയുണ്ടാക്കാനുള്ള മെഴ്‌സിന്റെ പരിശ്രമം പരാജയത്തില്‍ കലാശിക്കുമെന്നും അവര്‍ പറഞ്ഞു. എഎഫ്ഡിയുമായി സഖ്യത്തിനില്ലെന്ന് മെഴ്‌സ് പ്രഖ്യാപിച്ചിട്ടുണ്ട്.

നിലവില്‍ ഭരണത്തിലുള്ള എസ്പിഡിക്ക് 16.4 ശതമാനം വോട്ടുകള്‍ ലഭിച്ചു. ഗ്രീന്‍സിന് 11.6 ശതമാനവും ഇടതിന് 4.97 ശതമാനവും ബിഎസ്ഡബ്ല്യു 4.97 ശതമാനവും എഫ്ഡിപിക്ക് 4.3 ശതമാനവും മറ്റുള്ളവര്‍ക്ക് 4.5 ശതമാനം വോട്ടുകളും ലഭിച്ചു.


#Daily
Leave a comment