TMJ
searchnav-menu
post-thumbnail

TMJ Daily

മണ്ഡല പുനര്‍നിര്‍ണയം: സ്റ്റാലിന്റെ സമ്മേളനത്തിന് കേരളത്തിന്റെ ഐക്യദാര്‍ഢ്യം

14 Mar 2025   |   1 min Read
TMJ News Desk

ടുത്ത വര്‍ഷം കേന്ദ്രസര്‍ക്കാര്‍ ലോകസഭ മണ്ഡലപുനര്‍ നിര്‍ണയം നടത്തുന്നതിന് എതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നടത്തുന്ന സമ്മേളനത്തിലേക്ക് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനും ക്ഷണം.

ഏകപക്ഷീയമായി പാര്‍ലമെന്റ് മണ്ഡല പുനര്‍നിര്‍ണയം നടത്താനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമത്തിനെതിരെ യോജിച്ച നീക്കം നടത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ജനാധിപത്യത്തിന്റെയും ഫെഡറലിസത്തിന്റെയും മൂല്യങ്ങള്‍ കാറ്റില്‍ പറത്തി ലോക്‌സഭാ മണ്ഡലങ്ങള്‍ പുനര്‍നിര്‍ണയിക്കാന്‍ കേന്ദ്രം നടത്തുന്ന തിരക്കിട്ട നീക്കങ്ങള്‍ക്കെതിരെ ചെന്നൈയില്‍ വിളിച്ചു ചേര്‍ക്കുന്ന ഐക്യദാര്‍ഢ്യ സമ്മേളനത്തിലേക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയനെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ക്ഷണിച്ചു.

തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പ്രതിനിധികളായി ഐടി മന്ത്രി പളനിവേല്‍ ത്യാഗരാജന്‍ ഡോക്ടര്‍ തമിഴച്ചി തങ്ക പാണ്ഡ്യന്‍ എംപി എന്നിവര്‍ നേരിട്ട് എത്തിയാണ് മുഖ്യമന്ത്രിയെ ക്ഷണിച്ചത്. ഈ മാസം 22ന് ചെന്നൈയില്‍ നടക്കുന്ന സമ്മേളനത്തോടും ഈ വിഷയത്തില്‍ സ്വീകരിക്കുന്ന നിലപാടിനോടുമുള്ള ഐക്യദാര്‍ഢ്യം മുഖ്യമന്ത്രി അവരെ അറിയിച്ചു.

മുഖ്യമന്ത്രിയുടെ ചേമ്പറില്‍ എത്തിയ അവര്‍ എം കെ സ്റ്റാലിന്റെ ആത്മകഥ മുഖ്യമന്ത്രിക്ക് സമ്മാനിച്ചു.

സംസ്ഥാനങ്ങളിലെ ജനസംഖ്യാടിസ്ഥാനത്തില്‍ ലോകസഭ മണ്ഡലങ്ങളുടെ എണ്ണം പുനര്‍നിര്‍ണയിക്കുന്നത് ജനസംഖ്യ കുറവുള്ള തെക്കേയിന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് കണ്ടാണ് തമിഴ്‌നാട് കേന്ദ്ര സര്‍ക്കാരിനെതിരെ പ്രക്ഷോഭത്തിന് മുന്‍കൈയെടുത്ത് സമ്മേളനം നടത്തുന്നത്.


#Daily
Leave a comment