TMJ
searchnav-menu
post-thumbnail

TMJ Daily

കെകെ ശൈലജയുടെ ആത്മകഥ കണ്ണൂര്‍ സര്‍വകലാശാല സിലബസില്‍; വിവാദമായി നടപടി

24 Aug 2023   |   1 min Read
TMJ News Desk

ണ്ണൂര്‍ സര്‍വകലാശാല എംഎ ഇംഗ്ലീഷ് സിലബസില്‍ മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ ആത്മകഥയും. 'മൈ ലൈഫ് ആസ് എ കോമ്രേഡ്' എന്ന  ആത്മകഥയാണ് സിലബസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒന്നാം സെമസ്റ്ററിലെ 'ലൈഫ് റൈറ്റിംഗ്' എന്ന പേപ്പറിലാണ് ആത്മകഥ പഠിക്കാന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഗാന്ധിജി, ഡോ. ബിആര്‍ അംബേദ്കര്‍, സികെ ജാനു എന്നിവരുടെ ആത്മകഥയ്ക്ക് ഒപ്പമാണ് കെകെ ശൈലജയുടെ ആത്മകഥയും സിലബസില്‍ ഇടംനേടിയിരിക്കുന്നത്. ബോര്‍ഡ് ഓഫ് സ്റ്റഡീസ് ഇല്ലാതെ അഡ്‌ഹോക് കമ്മിറ്റിയാണ് സിലബസ് തയ്യാറാക്കിയത്. 

സിലബസിലെ രാഷ്ട്രീയവത്കരണം

പിജി ക്ലാസ്സുകള്‍ ആരംഭിച്ച ശേഷം ഇന്നലെയാണ് സിലബസ് പുറത്തുവന്നത്. ഓഗസ്റ്റ് എട്ടിനായിരുന്നു പിജി ക്ലാസ്സുകള്‍ ആരംഭിച്ചത്. ഒമ്പതു വര്‍ഷത്തിനു ശേഷമാണ് സിലബസ് പരിഷ്‌കരിച്ചിരിക്കുന്നത്.സിലബസില്‍ രാഷ്ട്രീയവത്കരണമാണ് നടക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യാപക സംഘടനയായ കെപിസിടിഎ ആരോപിച്ചു. സംഭവം വിവാദമായ പശ്ചാത്തലത്തില്‍ വിശദീകരണവുമായി അഡ്‌ഹോക് കമ്മിറ്റി രംഗത്തുവന്നു. ആത്മകഥ നിര്‍ബന്ധിത പഠന വിഷയമല്ലെന്നാണ് പ്രതികരണം. അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ പ്രാദേശിക വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അഡ്‌ഹോക് കമ്മിറ്റി പ്രതികരിച്ചു. കഴിഞ്ഞ ഏപ്രിലില്‍ ഡല്‍ഹി കേരള ഹൗസില്‍വച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് ശൈലജയുടെ ആത്മകഥ പ്രകാശനം ചെയ്തത്. 

അറിവോടെയല്ലെന്ന് ശൈലജ

സിലബസില്‍ പുസ്തകം ഉള്‍പ്പെടുത്തണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നില്ലെന്ന് കെകെ ശൈലജ പറഞ്ഞു. സര്‍വകലാശാല നിലപാടിനോട് യോജിക്കുന്നില്ലെന്നും തന്റെ അറിവോടെയല്ല പുസ്തകം സിലബസില്‍ ഉള്‍പ്പെടുത്തിയതെന്നും ശൈലജ വ്യക്തമാക്കി. 

പാര്‍ട്ടിക്കകത്തും ഭരണരംഗത്തും നേരിട്ട അനുഭവങ്ങളാണ് കെകെ ശൈലജയുടെ ആത്മകഥയില്‍ പങ്കുവയ്ക്കുന്നത്. നാണക്കാരിയായ പെണ്‍കുട്ടി അധ്യാപികയായതും പിന്നീട് രാഷ്ട്രീയത്തിലേക്ക് കടന്നതും മന്ത്രി എന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുമാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.


#Daily
Leave a comment