REPRESENTATIONAL IMAGE: WIKI COMMONS
പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും ഉയര്‍ത്തി
രാജ്യത്തെ പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും ഉയര്‍ത്തി കേന്ദ്ര സര്‍ക്കാര്‍. 25.50 രൂപയാണ് കൂട്ടിയത്. 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വിലയിലാണ് വര്‍ധനവ് ഉണ്ടായിരിക്കുന്നത്. തുടര്‍ച്ചയായ മൂന്നാം മാസമാണ് പാചകവാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിക്കുന്നത്. ഫെബ്രുവരിയില്‍ 14 രൂപയുടേയും ജനുവരിയില്‍ 1.50 രൂപയുടേയും വര്‍ധനവുണ്ടായിരുന്നു.
പുതിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍
തുടര്‍ച്ചയായ വില വര്‍ധനയോടെ വാണിജ്യ സിലിണ്ടറിന്റെ വില 1806.50 രൂപയായി വര്‍ധിച്ചിട്ടുണ്ട്. ഇന്ന് മുതലായിരിക്കും പുതിയ വില പ്രാബല്യത്തില്‍ വരിക. ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില മാറ്റമില്ലാതെ തുടരും.
കേരളത്തില്‍ 19 കിലോഗ്രാം വാണിജ്യ പാചകവാതക വില 1806.50 രൂപയായി വര്‍ധിച്ചപ്പോള്‍ ഡല്‍ഹിയില്‍ 1795 രൂപയായും മുംബൈയില്‍ 1749.50 രൂപയായും വില ഉയര്‍ന്നിട്ടുണ്ട്. ചെന്നൈയില്‍ 1960.50 രൂപയുമാണ്.