TMJ
searchnav-menu
post-thumbnail

TMJ Daily

കോപൈലറ്റ് എഐയെ മൈക്രോസോഫ്റ്റ് 365 സ്യൂട്ടിൽ ഉൾപ്പെടുത്തി

17 Jan 2025   |   1 min Read
TMJ News Desk

വ്യക്തിഗത ഉപയോക്താക്കൾക്കായി കോപൈലറ്റ് എഐയെ മോക്രോസോഫ്റ്റ് 365 സ്യൂട്ടിൽ ഉൾപ്പെടുത്തുമെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. ബിസിനസുകൾക്കായി മൈക്രോസോഫ്റ്റ് കോപൈലറ്റിനെ കഴിഞ്ഞ ദിവസമാണ് അവതരിപ്പിച്ചത്.

കോപൈലറ്റ് എഐയുടെ സവിശേഷതകളോടെയും അത് ഇല്ലാതെയും മൈക്രോസോഫ്റ്റ് 365യുടെ സബ്‌സ്‌ക്രിപ്ഷൻ ഉപയോക്താവിന് എടുക്കാവുന്നതാണ്. സബ്‌സ്‌ക്രിപ്ഷന്റെ വില മൂന്ന് യുഎസ് ഡോളർ വർദ്ധിപ്പിക്കും.

വേഡ്, പവർപോയിന്റ്, എക്‌സൽ, ഔട്ട്‌ലുക്ക്, വൺനോട്ട്, ഡിസൈനർ പോലെയുള്ള ആപ്പുകളുടെ കൂട്ടത്തിലാണ് മൈക്രോസോഫ്റ്റ് 365 സ്യൂട്ടിൽ കോപൈലറ്റ് ലഭ്യമാക്കുന്നത്. ഈ ആപ്പുകള്‍ ഉപയോഗിക്കുന്നതിന് ഉപയോക്താവിനെ സഹായിക്കും. എങ്കിലും ഒരു മാസം കോപൈലറ്റ് എഐയെ ഉപയോഗിക്കുന്നതിന് പരിധിയുണ്ട്. മിക്ക ഉപയോക്താക്കൾക്കും ഈ പരിധിക്കുള്ളിലെ ഉപയോഗം മതിയാകുമെന്നാണ് കരുതുന്നത്.

എഐ സഹായം ആവശ്യമില്ലെങ്കിൽ അത് ഡിസേബിൾ ചെയ്യാനും ആവശ്യമുള്ളപ്പോൾ എനേബിൾ ചെയ്യാനുള്ള ഓപ്ഷനും മൈക്രോസോഫ്റ്റ് നൽകുന്നു. കോപൈലറ്റ് ഉപയോഗിക്കുന്നതിനായി ഉപയോക്താവ് നൽകുന്ന നിർദ്ദേശങ്ങളെ അതിനെ പരിശീലിപ്പിക്കാൻ ഉപയോഗിക്കില്ലെന്നും മൈക്രോസോഫ്റ്റ് പറയുന്നു.

ഓപ്പൺഎഐയിൽ നിക്ഷേപം നടത്തിയിട്ടുള്ള മൈക്രോസോഫ്റ്റ് നിലവിലെ സാമ്പത്തിക വർഷത്തിൽ ഡാറ്റാ കേന്ദ്രങ്ങൾക്കും എഐ അടിസ്ഥാന സൗകര്യങ്ങൾക്കുമായി 80 ബില്ല്യൺ യുഎസ് ഡോളറാണ് ചെലവഴിക്കുന്നത്.

കോപൈലറ്റിന്റെ ഉപയോഗത്തെക്കുറിച്ച് നിരീക്ഷകർ സംശയങ്ങൾ ഉയർത്തുമ്പോഴാണ് മൈക്രോസോഫ്റ്റിന്റെ നീക്കം.





 

#Daily
Leave a comment