
അഴിമതി: ചൈന മുന്‍ ഉദ്യോഗസ്ഥനെ വധശിക്ഷയ്ക്ക് വിധേയനാക്കി
ചൈനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി കേസില്‍ പ്രതിയായ മുന്‍ ഉദ്യോഗസ്ഥനെ ചൈന വധശിക്ഷയ്ക്ക് വിധേയനാക്കി. വടക്കന്‍ ഇന്നര്‍ മംഗോളിയ ഓട്ടോണോമസ് മേഖലയിലെ മുന്‍ ഉദ്യോഗസ്ഥനായ ലി ജിയാന്‍ പിങ്ങിനെയാണ് ചൈന ഇന്ന് വധിച്ചത്.
421 മില്ല്യണ്‍ ഡോളറില്‍ അധികമുള്ള അഴിമതിക്കേസില്‍ പ്രതിയാണ് ലി. ഹോഹോട്ട് സാമ്പത്തിക, സാങ്കേതികവിദ്യ വികസന മേഖലയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തക സമിതിയുടെ മുന്‍ സെക്രട്ടറിയാണ് ലി. 2022 സെപ്തംബറിലാണ് ലിയുടെ വധശിക്ഷ വിധിച്ചത്. ചൈനയുടെ സുപ്രീം പീപ്പിള്‍സ് കോര്‍ട്ട് അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് വധശിക്ഷ നടപ്പിലാക്കിയതെന്ന് സര്‍ക്കാരിന്റെ വാര്‍ത്താ ഏജന്‍സിയായ ഷിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്യുന്നു.
2012-ല്‍ അധികാരത്തില്‍ വന്നത് മുതല്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് അഴിമതി വിരുദ്ധ പ്രചാരണത്തെ തന്റെ ഭരണ മാതൃകയാക്കി മാറ്റിയിരുന്നു. പത്ത് ലക്ഷത്തോളം പാര്‍ട്ടി പ്രവര്‍ത്തകരെ അഴിമതിയുമായി ബന്ധപ്പെട്ട് പ്രോസിക്യൂട്ട് ചെയ്യുകയും ശിക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ രണ്ട് പ്രതിരോധ മന്ത്രിമാരും ഡസന്‍ കണക്കിന് സൈനിക ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു.